മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തെ സമ്പൂര്‍ണ വൈദ്യുതീകരണ നിയോജകമണ്ഡലമായി പ്രഖ്യാപിച്ചു. പൈങ്ങോട്ടൂര്‍ ടൗണില്‍ നടന്ന ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയാണ് പ്രഖ്യാപനം നിര്‍വഹിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് എ.വി. സുരേഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി.എ. നാരായണ സ്വാമി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം, വൈസ് പ്രസിഡന്‍റ് വില്‍സണ്‍ ഇല്ലിക്കല്‍, സാബു മത്തായി, സെബാസ്റ്റ്യന്‍ പറമ്പില്‍, ജാന്‍സി ഷാജി, പി.എന്‍. ബാലകൃഷ്ണന്‍, എം.ആര്‍. പ്രഭാകരന്‍, ഇ.എസ്. ബിജുമോന്‍, ബി. ബിമല്‍, പി.ബി. അലി എന്നിവര്‍ സംസാരിച്ചു. പദ്ധതിക്കായി എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 14.5 ലക്ഷം രൂപയും കെ.എസ്.ഇ.ബിയുടെ ഫണ്ട്, വീട് വയറിങ് അടക്കമുള്ളവക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി. വിവിധ സന്നദ്ധ സംഘടനകളുടെയും വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെയും സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.