ജലക്ഷാമം നേരിടാന്‍ രാമമംഗലത്ത് ചെക്ക്ഡാം

കോലഞ്ചേരി: ജലക്ഷാമം നേരിടാന്‍ മൂവാറ്റുപുഴയാറിലെ രാമമംഗലം കടവില്‍ ജലസേചന വകുപ്പിന്‍െറ ചെക്ക്ഡാം വരുന്നു. ചൂണ്ടി ജലസേചന പദ്ധതിക്ക് കീഴിലെ പ്രദേശങ്ങളിലേക്ക് ജലമത്തെിക്കാനാണ് ഡാം നിര്‍മിക്കുന്നത്. ഇതിന് ജലസേചന വകുപ്പ് 7.45 കോടി രൂപ അനുവദിച്ചു. ടെണ്ടര്‍ നടപടികള്‍ അടുത്ത ദിവസം നടക്കും. നിലവില്‍ മൂവാറ്റുപുഴയാറിലെ രാമമംഗലം ഭാഗത്ത് താത്ക്കാലിക തടയണ നിര്‍മിച്ചാണ് ചൂണ്ടി ജലസേചന പദ്ധതിയിലേക്ക് വെളളമത്തെിക്കുന്നത്. എന്നാല്‍, ഇക്കുറി നീരൊഴുക്ക് കുറഞ്ഞതോടെ താത്ക്കാലിക തടയണ നിര്‍മാണവും കാര്യമായ പ്രയോജനം ചെയ്തിട്ടില്ല. മണല്‍ ചാക്ക് ഒരു മീറ്റര്‍ പൊക്കത്തില്‍ അട്ടിയാക്കി വെച്ച് പദ്ധതിക്കായി പുഴയോരത്ത് നിര്‍മിച്ച കിണറിലേക്ക് വെളളം തിരിച്ച് വിടാനായിരുന്നു താത്ക്കാലിക തടയണ കൊണ്ടുദേശിച്ചിരുന്നത്. എന്നാല്‍ കടുത്ത വേനല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇതോടെയാണ് സ്ഥിരം തടയണക്ക് ഫണ്ട് അനുവദിച്ചത്. രണ്ടരമീറ്റര്‍ ഉയരത്തില്‍ ചെക്ക്ഡാം നിര്‍മിച്ച് പദ്ധതിയിലേക്ക് വെളളം എത്തിക്കുകയാണ് ലക്ഷ്യം. ചെക്ക്ഡാം നിര്‍മിക്കുന്നതോടെ സമീപ പ്രദേശത്ത് ജലലഭ്യത വര്‍ധിക്കുമെന്നും കിണറുകളില്‍ ജലനിരപ്പുയരുമെന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. രാമമംഗലം പാലത്തില്‍ നിന്ന് 40 മീറ്റര്‍ താഴെയാണ് ചെക്ക് ഡാം നിര്‍മിക്കുന്നത്. 18 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അതേസമയം പദ്ധതിക്കെതിരെ പരാതികളുമായി നാട്ടുകാരും വിവിധ പരിസ്ഥിതി സംഘടനകളും രംഗത്തുണ്ട്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇതിന്‍െറ താഴ്ഭാഗങ്ങളിലേക്ക് ജലമൊഴുക്ക് തടസപ്പെടുന്നതോടെ ഈ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാകുമെന്നാണ് ഇവരുടെ വാദം. മുകള്‍ ഭാഗങ്ങളില്‍ നിന്നുള്ള മാലിന്യം കുന്നുകൂടി പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും കാരണമാകുമെന്നും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.