മണപ്പുറത്ത് വെളിച്ചം ഒരുക്കലിനുള്ള തയാറെടുപ്പ് അവസാനഘട്ടത്തില്‍

ആലുവ: ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച് മണപ്പുറത്ത് വെളിച്ചം ഒരുക്കുന്നതിനുള്ള തയാറെടുപ്പ് അവസാനഘട്ടത്തില്‍. ദേവസ്വം ബോര്‍ഡ്, നഗരസഭ എന്നിവരുടെ നിയന്ത്രണത്തിലുള്ള മണപ്പുറങ്ങളിലാണ് ആഘോഷം നടക്കുന്നത്. ശിവരാത്രിക്കുശേഷം മൂന്നാഴ്ച നീളുന്ന വ്യാപാരോത്സവവും നടക്കും. വൈകുന്നേരങ്ങളിലാണ് വിനോദങ്ങള്‍ അടങ്ങുന്ന വ്യാപാരമേള നടക്കുക. ഇതിനുകൂടി വേണ്ടി വിപുലമായി വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇരു മണപ്പുറങ്ങളിലും വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. രണ്ടായിരത്തോളം സി.എഫ്.എല്‍ ലാമ്പുകളാണുണ്ടാവുക. ഇതിനു പുറമെ ആയിരത്തിലേറെ ട്യൂബ് ലൈറ്റുകളും ഉണ്ടാകും. സ്റ്റാളുകളില്‍ വെളിച്ചം ലഭിക്കാന്‍ കച്ചവടക്കാരാണ് ക്രമീകരണങ്ങള്‍ ചെയ്യുന്നത്. ട്യൂബ് ലൈറ്റുകള്‍ക്ക് പുറമെ അഞ്ച് ഹൈമാസ്റ്റ് ലാമ്പുകളും ഉണ്ടാകും. മണപ്പുറത്ത് സ്ഥിരമായുള്ള ഈ ലൈറ്റുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയായിട്ടുണ്ട്. അലങ്കാര വിളക്കുകളും പലഭാഗത്തും സ്ഥാപിക്കും. ദേവസ്വം ബോര്‍ഡിന്‍െറ ഭാഗങ്ങളില്‍ ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് വെളിച്ചം നിയന്ത്രിക്കുന്നത്. നഗരസഭക്ക് വെളിച്ചം നല്‍കുന്നത് കെ.എസ്.ഇ.ബിയാണ്. ഇതിനുള്ള പണികള്‍ നഗരത്തിലും മണപ്പുറത്തും കെ.എസ്.ഇ.ബി അധികൃതര്‍ ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.