കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍: റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച സ്കൂട്ടര്‍ യാത്രക്കാരിയെ രക്ഷിക്കാന്‍ വെട്ടിച്ച കെ.എസ്.ആര്‍.ടി.സി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. എം.സി റോഡ് കീഴില്ലം ഷാപ്പുംപടിയില്‍ വ്യാഴാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. പുല്ലുവഴി സാന്‍ജോ നഴ്സിങ് കോളജ് അധ്യാപികയായ നെല്ലാട് സ്വദേശിനി മോളേക്കുടിയില്‍ വീട്ടില്‍ അന്ന ജോര്‍ജ് (30) സ്കൂട്ടറില്‍ എം.സി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. സ്കൂട്ടറുമായി പെട്ടെന്ന് റോഡിലേക്കത്തെിയ യുവതിയെ രക്ഷിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്കിട്ടതിനത്തെുടര്‍ന്ന് നിയന്തണംവിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. സ്കൂട്ടര്‍ മറിഞ്ഞ് അന്ന ജോര്‍ജിനും പരിക്കേറ്റു. മൂവാറ്റുപുഴയില്‍നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. സമീപവാസികള്‍ ഉടന്‍ പരിക്കേറ്റ ഇരുപതോളം പേരെയും അന്ന ജോര്‍ജിനെയും പെരുമ്പാവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.