ആഭരണ നിര്‍മാണശാലയില്‍നിന്ന് വിഷദ്രാവകം തോട്ടില്‍ ഒഴുക്കുന്നതായി പരാതി

കാലടി: മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ പള്ളുപ്പേട്ട ഭാഗത്തെ ഒരുഗ്രാം തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍നിന്ന് മാരക വിഷദ്രാവകം സമീപത്തെ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി. ഫാക്ടറിയില്‍നിന്ന് രഹസ്യമായി പൈപ്പുകള്‍ സ്ഥാപിച്ചാണ് ആഭരണങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന സയനൈഡ് ഉള്‍പ്പെടെയുള്ള രാസലായനികള്‍ തേട്ടിലേക്ക് ഒഴുക്കുന്നത്. ഈ തോട്ടില്‍നിന്നുള്ള മലിനജലം ഒഴുകിയത്തെുന്നത് അര കിലോമീറ്ററില്‍ നിരവധി ജലസേചന പദ്ധതികള്‍ പ്രവര്‍ത്തിക്കുന്ന പെരിയാറ്റിലേക്കാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായ പള്ളുപ്പേട്ടയിലുള്ളവര്‍ വസ്ത്രങ്ങള്‍ കഴുകാനും കുളിക്കാനും മറ്റും ഉപയോഗിക്കുന്ന തോടാണിത്. മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതിനാല്‍ വെള്ളത്തിനുമുകളില്‍ എണ്ണമയം കലര്‍ന്ന നിലയിലാണ്. ഫാക്ടറിയില്‍നിന്ന് ഉയരുന്ന ദുര്‍ഗന്ധം വമിക്കുന്ന പുക പ്രദേശത്ത് പരക്കുമ്പോള്‍ സമീപവാസികള്‍ക്ക് ശ്വാസംമുട്ടലും കണ്ണിന് അസ്വസ്ഥതയും ഉണ്ടാകുന്നു. കൂടാതെ, കുട്ടികള്‍ക്ക് ചൊറിച്ചിലും ചുമയും ഉണ്ടാകുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. തോട്ടില്‍ വളരെ ആഴത്തിലായാണ് പ്രധാന മാലിന്യ പൈപ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വലിയ പൈപ്പുകള്‍ ഉപയോഗിച്ച് തോട്ടിലെ വെള്ളം ഊറ്റിയെടുക്കുകയും ചെയ്യുന്നുണ്ട്. സ്ഥാപനത്തിനെതിരെ പ്രദേശവാസികള്‍ നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കുന്നില്ളെന്നും പ്രദേശവാസികളുടെ ഏക ആശ്രയമായ പള്ളുപ്പേട്ട തോടിനെ സംരക്ഷിക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകനായ അബ്ദുല്‍ ജബ്ബാര്‍ മത്തേര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.