കടത്തുവഞ്ചിയില്‍ സ്പീഡ് ബോട്ടിടിച്ച് അപകടം

മരട്: വിനോദസഞ്ചാരികളുമായി വന്ന സ്പീഡ് ബോട്ട് മരട് നഗരസഭ വക കടത്തുവഞ്ചിയിലിടിച്ച് വഞ്ചിക്കാരന്‍ പുഴയില്‍ തെറിച്ചുവീണു. ചൊവ്വാഴ്ച ഉച്ചക്ക് 12ന് നെട്ടൂര്‍ കുണ്ടന്നൂര്‍ കടത്തുകടവിലായിരുന്നു അപകടം. അപകടം കണ്ട സമീപത്തെ ഹോട്ടലിലെ ബോട്ട് ജീവനക്കാര്‍ ഇട്ടുകൊടുത്ത ലൈഫ് ബോയില്‍ പിടിച്ച് കടത്തുകാരന്‍ രക്ഷപ്പെട്ടു. പെരുമ്പളം സ്വദേശി ഷണ്‍മുഖനാണ് (60) പുഴയില്‍ വീണത്. വഞ്ചിയില്‍ മറ്റ് രണ്ടുയാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് പരിക്കില്ല. അപകടത്തത്തെുടര്‍ന്ന് നഗരസഭ അധികൃതര്‍ പനങ്ങാട് പൊലീസില്‍ പരാതി നല്‍കി. പനങ്ങാട് ഭാഗത്തുനിന്ന് രണ്ട് വിനോദസഞ്ചാരികളുമായി വന്ന നെട്ടൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലെ സ്പീഡ് ബോട്ടാണ് അപകടമുണ്ടാക്കിയത്. ബോട്ടിലെ ഡ്രൈവറെ മാറ്റി വിനോദസഞ്ചാരികളില്‍ ഒരാളാണ് ബോട്ടോടിച്ചിരുന്നത്. ഇത്തരത്തില്‍ നിരവധി വിനോദസഞ്ചാര ബോട്ട് സര്‍വിസുകള്‍ കുണ്ടന്നൂര്‍ കായലില്‍ നടക്കുന്നുണ്ട്. ഇവയുടെ അമിതവേഗം മൂലമുണ്ടാകുന്ന ഓളങ്ങള്‍ കടത്തു വള്ളത്തിനും മറ്റ് മത്സ്യബന്ധന വള്ളങ്ങള്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.