മാലിന്യപ്രശ്നം: ചോറ്റാനിക്കര പഞ്ചായത്തിനോട് ഹൈകോടതി വിശദീകരണം തേടി

കൊച്ചി: ചോറ്റാനിക്കരയിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ സ്വീകരിക്കേണ്ട നപടികള്‍ സംബന്ധിച്ച് പഞ്ചായത്തിനോട് ഹൈകോടതി വിശദീകരണം തേടി. എന്തു നടപടികളാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം. മാലിന്യപ്രശ്നത്തത്തെുടര്‍ന്ന് ചോറ്റാനിക്കരയിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ പൂട്ടാന്‍ ജില്ല ഭരണകൂടം നോട്ടീസ് നല്‍കിയതിനെതിരായ ഹരജിയിലാണ് ഹൈകോടതി നിര്‍ദേശം. നേരത്തേ, ഹരജിയുമായി ബന്ധപ്പെട്ട് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി അഭിഭാഷക കമീഷനെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി ഹരജിയില്‍ വിധി പറയുന്നത് മാറ്റിയിരിക്കുകയാണ്. ഇതിനിടെ, മാലിന്യ പ്രശ്നം പരിഹരിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി മൂന്ന് ഹോട്ടലുടമകള്‍ കോടതിയില്‍ ഇടക്കാല ഹരജി സമര്‍പ്പിച്ചു. നിലവിലെ മാലിന്യ ശേഖരണ അറകളില്‍നിന്ന് മാലിന്യം ശാസ്ത്രീയമായി നീക്കംചെയ്യാനും സംസ്കരിക്കാനും ശാസ്ത്രീയമായ മാര്‍ഗനിര്‍ദേശം നല്‍കാന്‍ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് ഹോട്ടലുടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഹരജികള്‍ കൂടി പരിഗണിച്ചാണ് പ്രശ്നപരിഹാരത്തിന് ചോറ്റാനിക്കര പഞ്ചായത്തിനോട് വിശദീകരണം തേടിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.