കൊച്ചി: മറൈന്‍ഡ്രൈവിലെ ജി.സി.ഡി.എ ഷോപ്പിങ് കോംപ്ളക്സില്‍ ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍െറ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടത്തെിയതായി ജി.സി.ഡി.എ അറിയിച്ചു. വിശാലമായ കോറിഡോറുകള്‍ സഹിതം വ്യക്തമായ പ്ളാനിങ്ങില്‍ നിര്‍മിച്ച കൊച്ചിയുടെ മുഖമുദ്രയായ മറൈന്‍ഡ്രൈവ് ഷോപ്പിങ് കോംപ്ളക്സിലെ പൊതു ഇടങ്ങള്‍, തുറസ്സായ ഏരിയകള്‍ എന്നിവ ഭൂരിഭാഗവും അടച്ചുകെട്ടിയതായി കണ്ടത്തെി. വളരെയധികം സന്ദര്‍ശകര്‍ കടന്നുപോകുന്ന ഇവിടത്തെ ശൗചാലയങ്ങള്‍ കൃത്യമായി പരിപാലിക്കപ്പെടേണ്ടതുണ്ട്. നല്ല ശതമാനം കടമുറികളുടെ യഥാര്‍ഥ ഉടമകള്‍ അനധികൃതമായി സ്ഥലങ്ങള്‍ വ്യവസ്ഥകള്‍ മറികടന്ന് സബ് ലീസ് ചെയ്തതായും ഇതുമൂലം ലക്ഷങ്ങള്‍ അതോറിറ്റിക്ക് നഷ്ടപ്പെടുന്നതായും കണ്ടത്തെി. ഇതുസംബന്ധിച്ച അന്വേഷണത്തിന് ജി.സി.ഡി.എ ഉത്തരവിട്ടു. നടപ്പാതയിലേക്ക് ഇറക്കി കെട്ടിയ ഷോപ്പുകള്‍ പൊളിച്ചുനീക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയ ചെയര്‍മാന്‍, ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പയനിയര്‍ ടവേഴ്സിന് താഴെ ഹോട്ടല്‍ ബിസിനസ് നടത്തുന്നവര്‍ ജി.സി.ഡി.എയുടെ ഉടമസ്ഥതയിലുള്ള വാക്ക്വേയിലെ തണല്‍ മരങ്ങള്‍ നശിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്ന് ഇവ പരിപാലിക്കാന്‍ തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. ഷോപ്പിങ് കോംപ്ളക്സും പരിസരവും പരിപാലിക്കുന്നതിന് സ്ഥിരം മോണിട്ടറിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ജി.സി.ഡി.എ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.