ജി.സി.ഡി.എയില്‍നിന്ന് കാണാതായ സാധനങ്ങളില്‍ ചിലത് കണ്ടെടുത്തു

കൊച്ചി: ജി.സി.ഡി.എ ചെയര്‍മാന്‍െറ ഒൗദ്യോഗിക വസതിയില്‍നിന്ന് കാണാതായ സാധനങ്ങളില്‍ ചിലത് മുണ്ടന്‍വേലിയിലെ കൂട് മത്സ്യകൃഷി ഫാമില്‍നിന്ന് പൊലീസ് കണ്ടെടുത്തു. കാണാതായ സാധനങ്ങളില്‍ ഒരു എ.സി, ഒരു സോഫസെറ്റ്, രണ്ട് കുഷ്യന്‍ ചെയര്‍ എന്നിവയാണ് പൊലീസ് കണ്ടെടുത്തത്. എന്നാല്‍, വിലപിടിപ്പുള്ള മറ്റുള്ളവ എവിടെയാണെന്ന് അജ്ഞാതമാണ്. ജി.സി.ഡി.എ ആരംഭിച്ച മുണ്ടന്‍വേലി ഫാമിന്‍െറ നടത്തിപ്പുചുമതല ഇപ്പോള്‍ മറ്റൊരാള്‍ക്കാണ്. ജീവനക്കാരെ ചോദ്യം ചെയ്തതിന്‍െറ അടിസ്ഥാനത്തില്‍ ബുധനാഴ്ച പൊലീസ് ഇവിടെ പരിശോധന നടത്തുകയായിരുന്നു. ഇവിടെ ഓഫിസില്‍ ഉപയോഗിച്ചുവരുന്ന നിലയിലായിരുന്നു സാധനങ്ങളെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കടവന്ത്ര എസ്.ഐ ‘മാധ്യമ’ത്തോട് പറഞ്ഞു. മറ്റുസാധനങ്ങള്‍ കണ്ടത്തെുന്നതിന് ജീവനക്കാരെ അടക്കം വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ചെയര്‍മാന്‍ ഹൗസില്‍നിന്ന് രണ്ട് എയര്‍ കണ്ടീഷണറുകള്‍, മൂന്ന് സീലിങ് ഫാന്‍, ഒരു സോഫസെറ്റ്, രണ്ട് കുഷ്യന്‍ ചെയര്‍, ഗാര്‍ഹിക സിലിണ്ടറുകള്‍ തുടങ്ങിയ സാധനങ്ങള്‍ കാണാതായത് ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറിയുടെ ചുമതലയുള്ള എം.സി. ജോസഫ് കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയിരുന്നത്. പുതിയ ചെയര്‍മാന് താമസ സൗകര്യമൊരുക്കാന്‍ വീട് പരിശോധിച്ചപ്പോഴാണ് നേരത്തേ വസതിയില്‍ ഉണ്ടായിരുന്നതും ചെയര്‍മാന്‍ ഒഴിഞ്ഞ സമയത്ത് കണ്ടെടുക്കാന്‍ കഴിയാത്തതുമായ വസ്തുവകകളോടൊപ്പം കുറെ സാധനങ്ങള്‍കൂടി നഷ്ടപ്പെട്ടതായി കണ്ടത്തെിയത്. അതേസമയം, ബാക്കിയുള്ള സാധനങ്ങള്‍കൂടി ഉടന്‍ പൊലീസ് കണ്ടത്തെുമ്പോള്‍ യഥാര്‍ഥ കുറ്റവാളികള്‍ പിടിയിലാകുമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.