കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍; കാറും പിടിച്ചെടുത്തു

ആലുവ: രണ്ട് സ്ഥലങ്ങളില്‍നിന്നായി കഞ്ചാവ് വില്‍പനക്കാരായ രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി. കഞ്ചാവ് കടത്തിയ കാറും പിടിച്ചെടുത്തു. റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്ന് കുഞ്ചാട്ടുകര നെല്ലിക്കല്‍ രജ്ഞിത്തിനെ (20) 30 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. ചൂണ്ടി നാലുസെന്‍റ് ചങ്ങനം കുഴി മണികണ്ഠനെ (21) കാല്‍ക്കിലോ കഞ്ചാവുമായാണ് പിടികൂടിയത്. പുളിഞ്ചോട് ഭാഗത്ത് കാറില്‍നിന്നാണ് ഇയാളെ പിടികൂടിയത്. മാരുതി റിറ്റ്സ് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കമ്പത്തുനിന്ന് 100 രൂപക്ക് വാങ്ങുന്ന ഒരു പൊതി കഞ്ചാവ് 400 രൂപക്കാണ് ഇവര്‍ വിറ്റത്. സ്കൂള്‍ വിദ്യാര്‍ഥികളില്‍നിന്ന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കാര്‍ വാടകക്കെടുത്താണ് മണികണ്ഠന്‍ കഞ്ചാവ് വിറ്റിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.