ആലുവ: സ്വകാര്യബസുകളുടെ നഗരം ചുറ്റല്‍ ഒഴിവാക്കലുമായി ബന്ധപ്പെട്ട് കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലേക്ക് ആലുവയില്‍ നിന്നുള്ള ബസുകള്‍ തടഞ്ഞു. യു.ഡി.എഫ് കടുങ്ങല്ലുര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് നഗരസഭ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തടഞ്ഞത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. നഗരത്തിലെ പുതിയ ട്രാഫിക് പരിഷ്കാരപ്ര കാരം ദേശീയപാതയില്‍നിന്ന് മാര്‍ത്താണ്ഡവര്‍മ പാലം കടന്നുവരുന്ന ബസുകള്‍ സ്റ്റാന്‍ഡില്‍നിന്ന് തിരിച്ചുപോകുമ്പോള്‍ നഗരം ചുറ്റാന്‍ പാടില്ല. കടുങ്ങല്ലൂര്‍, ആലങ്ങാട്, വരാപ്പുഴ, ഏലൂര്‍, മാഞ്ഞാലി, മാള, തിരുത്തിപ്പുറം, കാലടി, അങ്കമാലി, എളവൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള ബസുകള്‍ക്കാണ് ഈ നിയന്ത്രണം ബാധകമാക്കിയിട്ടുള്ളത്. ഈ ബസുകള്‍ ആലുവയിലേക്ക് വരുമ്പോള്‍ നഗരം ചുറ്റിയാണ് സ്റ്റാന്‍ഡില്‍ എത്തുന്നത്. ഇവിടെനിന്ന് തിരികെ പോകുമ്പോഴും ഇത്തരത്തില്‍ ഒരിക്കല്‍കൂടി നഗരം ചുറ്റിയാണ് പോയിരുന്നത്. അത് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള യാത്രക്കാര്‍ക്ക് ഉപകാരവുമായിരുന്നു. എന്നാല്‍, ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് കുറച്ചുനാള്‍ മുമ്പ് രണ്ടാമത് നഗരംചുറ്റുന്നത് ഒഴിവാക്കിയത്. പുതിയ തീരുമാനപ്രകാരം സ്വകാര്യ ബസുകള്‍ നഗരംചുറ്റല്‍ ഒഴിവാക്കിയെങ്കിലും യാത്രക്കാരുടെ പരാതികളെ തുടര്‍ന്ന് വീണ്ടും ഓടിയിരുന്നു. എന്നാല്‍, ഇതിനെതിരെ അധികൃതര്‍ കര്‍ശന നടപടികള്‍ എടുത്തതോടെ തിങ്കളാഴ്ച മുതല്‍ നഗരം ചുറ്റല്‍ ഒഴിവാക്കുമെന്ന് നേരത്തേ അറിയിപ്പ് നല്‍കി ബസുകാര്‍ പുതിയ രീതിയില്‍ സര്‍വീസ് ആരംഭിച്ചു. ഇതുമൂലം കടുങ്ങല്ലൂര്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബസ് തടഞ്ഞത്. പിന്നീട് ഇവരെ പൊലീസ് കസ്റ്റഡിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സമരക്കാരോട് അനുഭാവം പ്രകടിപ്പിച്ച് യാത്രക്കാരെ ഇറക്കിവിടുകയും ട്രിപ്പ് മുടക്കുകയും ചെയ്തെന്നാരോപിച്ച് രണ്ട് ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ ഈ റൂട്ടിലോടുന്ന മറ്റ് ബസുകള്‍ സര്‍വിസുകള്‍ നിര്‍ത്തിവെച്ചു. എന്നാല്‍, വിഷയത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ളെന്ന് പൊലീസ് അറിയിക്കുകയും യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കുകയും ചെയ്തതോടെ ഒരു മണിയോടെ ബസുകള്‍ സര്‍വിസ് പുനരാരംഭിച്ചു. ഗതാഗത പരിഷ്കരണ കമ്മിറ്റി അടിയന്തരമായി യോഗംചേര്‍ന്ന് പ്രശ്നം ചര്‍ച്ചചെയ്യുമെന്ന് ആലുവ നഗരസഭ ചെയര്‍പേഴ്സന്‍ ലിസി എബ്രാഹം അറിയിച്ചു. കടുങ്ങല്ലൂര്‍ പഞ്ചായത്ത് അംഗങ്ങളായ വി.കെ.ഷാനവാസ്, നിഷ ബിജു, യു.ഡി.എഫ് നേതാക്കാളായ സി.കെ. ബീരാന്‍, ടി.കെ. ജയന്‍, ഇ.എം. സലാം, സഞ്ചു ജോര്‍ജ്, കെ.എ. ഹൈദ്രോസ്, ഷിഹാബ് കാട്ടിലാന്‍, സ്കാനിഷ് സുകുമാരന്‍, ഷിഹാബ് ഉളിയന്നൂര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.