ചെങ്ങല്‍ത്തോട്ടില്‍ നീരൊഴുക്ക് പുന$സ്ഥാപിക്കാന്‍ ബൃഹത്പദ്ധതി

നെടുമ്പാശ്ശേരി: ചെങ്ങല്‍ത്തോട്ടിലെ നീരൊഴുക്ക് പുന$സ്ഥാപിക്കാന്‍ ബൃഹത്പദ്ധതി നടപ്പാക്കുന്നു. ഇതിനുവേണ്ടിവരുന്ന ചെലവ് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി വഹിക്കും. ഇന്നു മുതല്‍ ഫ്ളോട്ടിങ് ജെ.സി.ബി ഉപയോഗിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനം ആരംഭിക്കും. വിമാനത്താവള നിര്‍മാണത്തിനായി ചെങ്ങല്‍ത്തോടിന്‍െറ ഭാഗം വിമാനത്താവള കമ്പനി ഏറ്റെടുത്തിരുന്നു. പകരം തോടിനായി വിട്ടിരിക്കുന്ന സ്ഥലം സര്‍ക്കാറിന് വിട്ടുകൊടുക്കുന്നത് അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചചെയ്യും. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനായി ചെങ്ങല്‍ത്തോട്ടില്‍ നിര്‍മാണം നടത്തിയതിന്‍െറ അടിയിലൂടെ വെള്ളം സുഗമമായി ഒഴുകാന്‍ നടപടി സ്വീകരിക്കും. തുറവുങ്കര പാലത്തിന്‍െറ ഇടുങ്ങിയ സ്പാന്‍ വെള്ളമൊഴുകുന്നതിന് തടസ്സമാണെങ്കില്‍ വീതി കൂട്ടി നിര്‍മിക്കുമെന്ന് സിയാല്‍ ജനറല്‍ മാനേജര്‍ കെ.പി.തങ്കച്ചന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.