കൊച്ചി: ആരാധകരെ രസിപ്പിച്ചും ചിന്തിപ്പിച്ചും സെലിബ്രിറ്റി കേരളയുടെ ‘സ്വന്തം ലേഖകന്‍’ നാടകം. സന്നദ്ധസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ അന്നം ചാരിറ്റി (ഫേസ്) അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്. ടെലിഫോണാണ് നാടകത്തിന്‍െറ കേന്ദ്രബിന്ദു. ഫോണിലേക്ക് വരുന്ന കാളുകളാണ് നാടകത്തെ മുന്നോട്ടുനയിക്കുന്നത്. കലാശാല ബാബുവാണ് സംവിധാനം. കെ.ടി.എസ് പടന്നയില്‍, സീനത്ത്, കൊച്ചുപ്രേമന്‍, നീന കുറുപ്പ്, ടോണി, ബാബു നമ്പൂതിരി, കുളപ്പുള്ളി ലീല എന്നിവര്‍ കഥാപാത്രങ്ങളായി അരങ്ങിലത്തെി. ഫൈന്‍ ആര്‍ട്സ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രഫ.എം.കെ. സാനു, എം.എസ്. ഭുവനചന്ദ്രന്‍, കുര്യന്‍ മേളാംപറമ്പില്‍, ഡോ. വര്‍ഗീസ് മൂലന്‍, എം.ആര്‍. രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ ആഘോഷങ്ങള്‍ക്ക് തിരിതെളിച്ചു. ടി.ആര്‍. ദേവന്‍, സലീഷ് അരവിന്ദാക്ഷന്‍, മോനമ്മ കോക്കാട്, സ്വയംപ്രഭ, കെ.വി. ഷാജി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.