പള്ളുരുത്തി: കുമ്പളങ്ങി സര്‍ക്കാര്‍ ആശുപത്രിയില്‍ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ച് ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ വര്‍ഷം 156 ദിവസം തുടര്‍ച്ചയായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരം നടത്തിയിരുന്നു. കോടതിയില്‍നിന്ന് സമരക്കാര്‍ക്കനുകൂലമായ വിധി ഉണ്ടായതോടെയാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍, ഹൈകോടതിയില്‍നിന്ന് മൂന്ന് വിധികള്‍ ഉണ്ടായിട്ടുപോലും ആശുപത്രിയില്‍ ഡോകടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും കോടതി സ്വീകരിച്ചിരുന്നില്ല. റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ എല്ലാ ആശുപത്രികളിലും ജീവനക്കാരെ നിയമിക്കുന്നത് പ്രായോഗികമല്ളെങ്കില്‍ കുമ്പളങ്ങി ആശുപത്രിക്കായി തല്‍ക്കാലം ഉത്തരവ് നടപ്പാക്കാന്‍ കോടതി ഉത്തരവിട്ടിട്ടും ഇതുവരെ നടപടികള്‍ ആയില്ല. ആശുപത്രിയില്‍ ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി സമരം നടത്തിയ നൂറിലേറെ വരുന്ന സമരക്കാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവമാകട്ടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെവരെ സ്വാധീനിച്ചിരുന്നു. എന്നാല്‍, പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും ആശുപത്രിയില്‍ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കാന്‍ നടപടികള്‍ കൈകൊണ്ടിട്ടില്ളെന്ന് സമരസമിതി ഭാരവാഹികളായ ജോസഫ് ഇടക്കാട്ട്, പി.എ. ഷണ്‍മുഖാധരന്‍ എന്നിവര്‍ പറഞ്ഞു. ആശുപത്രി സന്ദര്‍ശിക്കാന്‍ ആരോഗ്യമന്ത്രിയെ കൊണ്ടുവരുമെന്ന എം.എല്‍.എയുടെ വാഗ്ദാനവും പാഴ്വാക്കായി. സമരം വീണ്ടും തുടങ്ങുന്നതിന്‍െറ ഭാഗമായി മാര്‍ച്ച് അഞ്ചിന് കുമ്പളങ്ങിയില്‍ വഞ്ചനദിനം ആചരിക്കുമെന്നും ഇവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.