കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലകണ്ടത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നിര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. പഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മാമലകണ്ടത്തേക്കുള്ള ഏക സര്‍വിസാണ് മുന്നറിയിപ്പൊന്നുമില്ലാതെ അധികൃതര്‍ റദ്ദാക്കിയത്. ആദിവാസി കോളനികളില്‍ നിന്നടക്കമുള്ളവര്‍ക്ക് നേര്യമംഗലത്തും കോതമംഗലത്തും എത്തിച്ചേരാനുള്ള സംവിധാനമാണ് ഇല്ലാതായിരിക്കുന്നത്. ആദിവാസികളും കുടിയേറ്റ കര്‍ഷകരുമായ നാട്ടുകാര്‍ വന്‍ തുക നല്‍കി ജീപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്. അധികൃതരുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ശക്തമായ സമരത്തിന് തയാറെടുക്കുകയാണ് നാട്ടുകാര്‍. ഇതിന് മുന്നോടിയായി പഞ്ചായത്തംഗങ്ങളായ അരുണ്‍ ചന്ദ്രന്‍, മാത്യു ജോര്‍ജ്, പി.പി.ജബ്ബാര്‍ എന്നിവര്‍ കെ.എസ്.ആര്‍.ടി.സി അധികൃതരുമായി ചര്‍ച്ച നടത്തി. അടുത്ത ദിവസംതന്നെ പ്രശ്നം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതായി നേതാക്കള്‍ അറിയിച്ചു. സര്‍വിസ് പുനരാരംഭിക്കാത്തപക്ഷം സമരം ശക്തമാക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.