ജവഹർ നവോദയ വിദ്യാലയ സിൽവർ ജൂബിലി ആഘോഷം

ചെങ്ങന്നൂർ: ചെന്നിത്തല ജവഹർ നവോദയ വിദ്യാലയം സിൽവർ ജൂബിലി ആഘോഷം ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികളായ സിബി വാസുദേവൻ, ബൈജു, എ.ജി. ഐശ്വര്യ, അധ്യാപക പ്രതിനിധി ശംഭു നമ്പൂതിരി എന്നിവർ അറിയിച്ചു. നവോദയ പൂർവ വിദ്യാർഥി അസോസിയേഷൻ ആലപ്പുഴ എന്ന സംഘടനയുടെ നേതൃത്വത്തിൽ വിദ്യാലയത്തി​െൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആഘോഷം രാവിലെ 10ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. സുവനീർ കവർ പേജി​െൻറ പ്രകാശനം നവോദയ ഹൈദരാബാദ് മേഖല ഡെപ്യൂട്ടി കമീഷണർ എ.വൈ. റെഡ്ഡി നിർവഹിക്കും. ഗുരുവന്ദനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും. ഹരിപ്പാട് കുടിവെള്ള പദ്ധതി അട്ടിമറിക്കാന്‍ ശ്രമമെന്ന് മാന്നാര്‍: ഹരിപ്പാട് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സർവകക്ഷി യോഗ തീരുമാനം അട്ടിമറിക്കാന്‍ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടെന്ന് കോണ്‍ഗ്രസ്. 35 കോടിയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് മാന്നാര്‍ പഞ്ചായത്തിലെ മുല്ലശ്ശേരിക്കടവില്‍ കിണറും പമ്പ്ഹൗസും സ്ഥാപിക്കാന്‍ 14 സ​െൻറ് ഭൂമി വിട്ടുനല്‍കാൻ കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എയുടെ നേതൃത്വത്തില്‍ ജൂണ്‍ 16ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗ തീരുമാനിച്ചിരുന്നു. എന്നാൽ, പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ സി.പി.എം, -ബി.ജെ.പി, -കേരള കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ ഇതിനെ എതിര്‍ത്തത് വികസനവിരോധം മൂലമാണെന്നും മണ്ഡലം പ്രസിഡൻറ് അജിത്ത് പഴവൂര്‍ പറഞ്ഞു. സി.പി.എം മാന്നാർ ഏരിയ സമ്മേളനം നാളെ മുതൽ മാന്നാർ: സി.പി.എം മാന്നാർ ഏരിയ സമ്മേളനം ഞായറാഴ്ച തുടങ്ങും. പ്രതിനിധിസമ്മേളനം എണ്ണക്കാട് പെരിങ്ങിലിപ്പുറത്ത് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഞായറാഴ്ച രാവിലെ 10ന് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.