ആർക്കും വേണ്ടാതെ 10 രൂപ നാണയം

ചെങ്ങന്നൂർ: 10 രൂപ നാണയങ്ങൾ സ്വീകരിക്കുന്നില്ലെന്ന് പരാതി. ബാങ്കുകളും കച്ചവടക്കാരുമാണ് 10 രൂപ നാണയമായാൽ വേണ്ടെന്ന് പറയുന്നത്. പല ഘട്ടങ്ങളിലായി ഒന്ന്, രണ്ട്, മൂന്ന്, അഞ്ച്, 10, 20, 25 പൈസ നാണയങ്ങൾ പിൻവലിച്ചിരുന്നു. അതിനുശേഷം 50 പൈസക്ക് കൂടി അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തി. ഇതിനിടെയാണ് ഇപ്പോൾ 10 രൂപ നാണയങ്ങൾ ക്രയ-വിക്രയങ്ങൾ നടത്തുന്നതിന് ബാങ്കുകളടക്കം വിമുഖത പ്രകടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എസ്.ബി.ഐ, ഫെഡറൽ ബാങ്ക് എന്നിവയിലാണ് ഉപഭോക്താക്കളുമായി ജീവനക്കാർ നിരന്തരം കലഹിക്കുന്നത്. ബസ് യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് സഹിക്കുന്നത്. ബാങ്കുകൾ ഒരു അക്കൗണ്ട് ഉടമയിൽനിന്ന് പ്രതിമാസം 1000 രൂപയിൽ കൂടുതൽ 10 രൂപ നാണയം എടുക്കാൻ തയാറാകുന്നില്ല. 10 രൂപ നാണയങ്ങൾക്ക് ഒരുവിധ വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്ന് റിസർവ് ബാങ്ക് ആവർത്തിക്കുമ്പോഴാണ് ഇതി​െൻറ ഉപയോഗം കൂടുതലായി നടത്തേണ്ട ബാങ്കുകൾ നിഷേധാത്മകനയം സ്വീകരിക്കുന്നത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു ചെങ്ങന്നൂർ: ജാള്യത മറയ്ക്കാൻ കോൺഗ്രസിനെ കരുവാക്കുന്ന രീതി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടി സംഘടിപ്പിക്കുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. ഭരണസമിതി അറിയാതെ മദ്യശാലകൾ അനുവദിക്കാൻ കൂട്ടുനിന്ന പ്രസിഡൻറി​െൻറ നടപടിയിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫിസിന് മുന്നിൽ കോൺഗ്രസ് ധർണ നടത്തിയതി​െൻറ പ്രതികാരം തീർക്കുകയാണെന്ന് യോഗം വിലയിരുത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഗോപാലകൃഷ്ണൻ പടനശ്ശേരിൽ അധ്യക്ഷത വഹിച്ചു. വി.കെ. രാജേന്ദ്രൻ പിള്ള, എൽ. അനിത, ജോസഫുകുട്ടി കടവിൽ, അരവിന്ദാക്ഷക്കുറുപ്പ്, എം.ജി. ഹെൻട്രി, പ്രസന്നകുമാർ തെന്നിശ്ശേരിൽ, ഉണ്ണികൃഷ്ണൻ നായർ പരുത്തിയേത്ത്, എം. ദിവാകരൻ, രമേശ് കുഴിവേലിൽ എന്നിവർ സംസാരിച്ചു. ക്രിസ്മസ് കരോൾ സന്ധ്യ ചെങ്ങന്നൂർ: സ​െൻറ് തോമസ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെയും വൈ.എം.സി.എ സബ് റീജ്യ​െൻറയും ആഭിമുഖ്യത്തിൽ ക്രിസ്മസ് കരോൾ സന്ധ്യ 'ജിംഗിൾ ബെൽ' 17ന് വൈകീട്ട് നാലുമുതൽ കൊഴുവല്ലൂർ സ​െൻറ് തോമസ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. വൈ.എം.സി.എ നാഷനൽ പ്രസിഡൻറ് ഡോ. ലെബി ഫിലിപ് മാത്യു ഉദ്ഘാടനം ചെയ്യും. ഒാർത്തഡോക്സ്‌ സഭ അടൂർ -കടമ്പനാട് ഭദ്രാസന അധിപൻ ഡോ. സക്കറിയാസ് മാർ അപ്രേം ക്രിസ്മസ് സന്ദേശം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.