ആലപ്പുഴ: അധ്യാപനവും സാമൂഹിക സേവനവും നന്മയുടെ ഭാഗമാകണമെന്ന് വിശ്വസിച്ച അധ്യാപകനായിരുന്നു വ്യാഴാഴ്ച നിര്യാതനായ പ്രഫ. ഡി. ഗോപാലകൃഷ്ണപിള്ള. പണത്തിെൻറ കനം നോക്കാതെ, സ്ഥാനത്തിെൻറ വലുപ്പചെറുപ്പമില്ലാതെ എല്ലാ കുട്ടികളെയും ഒരുപോലെ കാണാനും ദരിദ്രരെ അകമഴിഞ്ഞ് സഹായിക്കാനും സൗജന്യമായി പഠിപ്പിക്കാനും മനസ്സുകാണിച്ച അധ്യാപകൻകൂടിയായിരുന്നു അദ്ദേഹം. എസ്.ഡി കോളജിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച ഏഴ് വർഷം അധ്യാപക-വിദ്യാർഥി ബന്ധത്തിെൻറ സുവർണകാലം കൂടിയായിരുന്നു. 26 വർഷം ഗണിതശാസ്ത്രം അധ്യാപകനായും വകുപ്പ് മേധാവിയായും വിരമിക്കുന്നതുവരെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. തകഴി കേളമംഗലം ആഞ്ഞിലിവേലിലെ കർഷക കുടുംബാംഗമായ ഗോപാലകൃഷ്ണപിള്ള ശിഷ്യഗണങ്ങൾക്കും നാട്ടുകാർക്കും ഡി.ജി.കെ ആണ്. ആയിരക്കണക്കിന് കുട്ടികളാണ് വാർധക്യത്തിലും അദ്ദേഹത്തിന് മുന്നിൽ അറിവുതേടി എത്തിയിരുന്നത്. പെൻഷൻ ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിച്ചിരുന്നു. ചികിത്സ ധനസഹായമായും ശസ്ത്രക്രിയക്കായും വൃദ്ധസദനം, വികലാംഗ മന്ദിരം, മഹിള മന്ദിരം, സാന്ത്വന ചികിത്സ മന്ദിരം എന്നിവിടങ്ങളിലെല്ലാം അദ്ദേഹത്തിെൻറ സേവനത്തിെൻറ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. വിശേഷദിവസങ്ങളിൽ ഗോപാലകൃഷ്ണപിള്ളയുടെ കളർകോട് താന്നിപ്പള്ളിൽ പുത്തൻവീട് നാട്ടുകാരുടെ കൂടിച്ചേരലിെൻറ വേദിയാകും. പതിവ് സഹായം കൂടാതെ കുട്ടികൾക്ക് മെറിറ്റ് അവാർഡുകളും നോട്ട്ബുക്കുകളും അദ്ദേഹം നൽകിയിരുന്നു. എസ്.ഡി കോളജിൽ എം.എസ്സി കണക്ക് ആദ്യബാച്ചിലെ അധ്യാപകനായി 1964 ജൂലൈ എട്ടിന് ജോലിക്ക് കയറിയ ഡി.ജി.കെ കേരള സർവകലാശാലയിലെ നാലാം റാങ്കുകാരൻ കൂടിയാണ്. 1997ൽ വിരമിച്ചശേഷവും മരണത്തിലെത്തിയ 77ാം വയസ്സുവരെ സേവന നിർവൃതി നിറഞ്ഞ ജീവിതസപര്യ തുടർന്നുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.