തുറവൂർ/അരൂർ: ഒരിടവേളക്കുശേഷം മഴ വീണ്ടും ശക്തമായതോടെ നിരവധി വീടുകൾ വെള്ളത്തിലായി. കുത്തിയതോട്, കോടംതുരുത്ത്, തുറവൂർ, പട്ടണക്കാട് പഞ്ചായത്തുകളിലെ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിലായത്. കുത്തിയതോട് പഞ്ചായത്തിലെ കാളപ്പറമ്പ്, പനമ്പിത്തറ, കരാച്ചിറ, ആഞ്ഞിലിക്കൽ, കരോട്ട്, പൊൻപുറം, കൂപ്ലിത്തറ, കണ്ണാട്ട്, പാടത്ത്, ഇരുമ്പൻചിറ കോളനി, വടക്കേത്തലക്കൽ, കാനാപറമ്പ് കോളനി, കണ്ണേക്കാട്ട്, കൊല്ലാറ, നെരിയിൽ, തഴുപ്പ്, മരിയാപുരം, പുതുകാട്ടുവെളി, രാമനേഴത്ത്, പാട്ടുകുളങ്ങര ലക്ഷംവീട് കോളനി, മേക്കോടത്ത് കോളനി, ചാത്തൻവേലി, കോതാട്ടുവെളി, കടമാട്ട് നികർത്ത്, ചീനക്കുടി, നായില്ലത്ത് കോളനി, തട്ടാപറമ്പ് കോളനി, ചാലാപ്പള്ളി കോളനി, തറയിൽ പ്രദേശങ്ങളിലെ വീടുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. തുറവൂർ പഞ്ചായത്തിൽ കളരിക്കൽ, ഏലാപുരം, പുത്തൻചന്ത കിഴക്ക്, പഞ്ചായത്ത് കിഴക്കൻ ഭാഗം, ചൂർണിമംഗലം, കാടാത്തുരുത്ത്, ആലുംവരമ്പ്, വളമംഗലം വടക്ക് പ്രദേശങ്ങളും കോടംതുരുത്ത് പഞ്ചായത്തിൽ പുത്തൻപുര, മോന്തച്ചാൽ, ചെരുങ്കൽ, ചങ്ങരം, കരുമാഞ്ചേരി പടിഞ്ഞാറൻ പ്രദേശങ്ങൾ, വട്ടക്കാൽ പ്രദേശം, പട്ടണക്കാട് പഞ്ചായത്തിലെ വെട്ടക്കൽ, ആറാട്ടുവഴി, കോനാട്ടുശ്ശേരി പടിഞ്ഞാറൻ ഭാഗം, പറപ്പള്ളി, അത്തിക്കാട്, മേനാശ്ശേരി, പാറയിൽ ഭാഗം, വിയാത്ര, അന്ധകാരനഴി എന്നിവിടങ്ങളിലെ വീടുകളാണ് വെള്ളത്തിലായത്. സ്വകാര്യവ്യക്തികൾ തോടുകളും കുളങ്ങളും നികത്തുന്നതും ത്രിതല പഞ്ചായത്തുകൾ നീർച്ചാലുകളിലൂടെ റോഡുകൾ നിർമിക്കുന്നതുമാണ് വീടുകൾ വെള്ളത്തിലാകാൻ കാരണം. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ പ്രദേശങ്ങളും വീടുകളും മഴക്കാലത്ത് വെള്ളത്തിലാകുകയാണ്. ഓരുജലം കയറുന്നത് തടയാൻ ഓരുമുട്ട് ഇട്ടതും മഴവെള്ളം കെട്ടിനിൽക്കാൻ കാരണമായി. കഴിഞ്ഞ അർധരാത്രിയിലാണ് പ്രേദശത്ത് വേലിയേറ്റമുണ്ടായത്. വീട്ടുവളപ്പുകളിലെ കൃഷികളും വെള്ളം കയറി നശിച്ചു. വേനൽക്കാലത്ത് അന്ധകാരനഴിയുടെ ഷട്ടർ അടക്കുന്നതിനാൽ ഓരുജലം കയറില്ലായിരുന്നു. അതിനാൽ, പച്ചക്കറി കൃഷി നടത്താനും കഴിഞ്ഞിരുന്നു. ഇപ്പോൾ അന്ധകാരനഴി ഷട്ടർ അടക്കാത്തതിനാൽ ഓരുജലം കയറുന്നത് പതിവായിട്ടുണ്ട്. നിർധന കർഷകരാണ് ഇതിെൻറ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കുട്ടനാട് താലൂക്ക് 'സേവന സ്പർശം' നാളെ ആലപ്പുഴ: കലക്ടറുടെ പൊതുജന പരാതി പരിഹാര പരിപാടിയായ കുട്ടനാട് താലൂക്ക് 'സേവന സ്പർശം' ശനിയാഴ്ച മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽ നടക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ നടക്കുന്ന അദാലത്തിൽ ഭൂനികുതി, ഭൂമിയുടെ തരംമാറ്റം/പരിവർത്തനം, റേഷൻ കാർഡ് മാറ്റം എന്നിവയൊഴികെ പരാതി സ്വീകരിക്കും. കലക്ടർ പൊതുജനങ്ങളിൽനിന്ന് നേരിട്ടും പരാതികൾ സ്വീകരിക്കും. ഭക്തിസാന്ദ്രമായി ദ്വാദശി സന്ധ്യാവേല തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ ദ്വാദശി സന്ധ്യാവേല ഭക്തിസാന്ദ്രമായി. തുറവൂർ തെക്ക് 767ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിെൻറ നേതൃത്വത്തിലായിരുന്നു സന്ധ്യാവേല. രാവിലെയും വൈകീട്ടും ചൊവ്വല്ലൂർ മോഹനവാര്യരുടെ പ്രമാണത്തിൽ പഞ്ചാരിമേളവും രാത്രി ഒമ്പതിന് ചൈതന്യ നവദുർഗ ദർശനവും ആധ്യാത്മിക േപ്രാജക്ടർ ഷോയും ഉണ്ടായിരുന്നു. വിളക്കോടെ ഉത്സവം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.