ഒടുവിൽ മന്ത്രിമാർ ഇടപെട്ടു; കായികതാരങ്ങൾക്ക്​ ആ​ശ്വാസം

മുഹമ്മ: മന്ത്രിമാരായ ടി.എം. തോമസ് ഐസക്കി​െൻറയും പ്രഫ. സി. രവീന്ദ്രനാഥി​െൻറയും ഇടപെടലിനെ തുടര്‍ന്ന് ദേശീയ സ്‌കൂള്‍ പവര്‍ ലിഫ്റ്റിങ് മത്സരത്തില്‍ പങ്കെടുക്കാൻ കേരളത്തിലെ കായിക താരങ്ങള്‍ക്ക് അവസരം ഒരുങ്ങുന്നു. ഇതുസംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ചു. 17ന് കൊല്ലത്ത് മത്സരം നടത്തി സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കും. 23 മുതല്‍ 29 വരെ തെലുങ്കാനയിലെ സെക്കന്തരാബാദിലാണ് മത്സരം. സംസ്ഥാന മത്സരം നടത്തുന്നതിനും ദേശീയ മത്സരത്തില്‍ ടീമിനെ പങ്കെടുപ്പിക്കുന്നതിനുമുള്ള ചെലവുകള്‍ക്കായി സംസ്ഥാന പവര്‍ ലിഫ്റ്റിങ് അസോസിയേഷന്‍ 2,73,310 രൂപ പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ അത്‌ലറ്റിക്‌സ് ഫണ്ടിലേക്ക് അടച്ചു. സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ പവര്‍ലിഫ്റ്റിങ് മത്സരം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനാല്‍ കായിക താരങ്ങളുടെ അവസരം നഷ്ടപ്പെടാതിരിക്കാന്‍ സംസ്ഥാനതല മത്സരം നടത്തി ടീമിനെ തെരഞ്ഞെടുക്കണമെന്ന ആവശ്യവുമായി മുഹമ്മ എ.ബി വിലാസം ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പവര്‍ ലിഫ്റ്റിങ് താരങ്ങളും പി.ടി.എ ഭാരവാഹികളും കായിക അധ്യാപകന്‍ വി. സവിനയനും ഉള്‍പ്പെടെയുള്ളവര്‍ മന്ത്രി തോമസ് ഐസക്കിനെ കണ്ടിരുന്നു. ഇദ്ദേഹം വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിനെയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയെയും ബന്ധപ്പെട്ട് കായിക താരങ്ങള്‍ക്ക് അവസരം ഒരുക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഇതോടെയാണ് കാര്യങ്ങള്‍ വേഗത്തിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.