ഒന്നാം വര്‍ഷ ബിരുദാനന്തരബിരുദ പ്രവേശനം

തിരുവനന്തപുരം: തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്, ചേര്‍ത്തല എസ്.എന്‍ കോളജ്, ധനുവച്ചപുരം വി.ടി.എം.എന്‍.എസ്.എസ് കോളജ്, അടൂര്‍ സ​െൻറ് സിറിള്‍സ് കോളജ് എന്നിവിടങ്ങളില്‍ ഒഴിവുള്ള പി.ജി സീറ്റുകളിലേക്ക് കോളജ്തലത്തില്‍ സ്‌പോട്ട് അഡ്മിഷന്‍. യൂനിവേഴ്‌സിറ്റി കോളജില്‍ എം.എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സിനും ചേര്‍ത്തല എസ്.എന്‍ കോളജില്‍ എം.എസ്‌സി സുവോളജിക്കും ധനുവച്ചപുരം വി.ടി.എം.എന്‍.എസ്.എസ് കോളജില്‍ എം.എ ഇക്കണോമിക്‌സിനും അടൂര്‍ സ​െൻറ് സിറിള്‍സ് കോളജില്‍ എം.എസ്‌സി ഫിസിക്‌സിനും സീറ്റുകള്‍ ഒഴിവുണ്ട്. ഈ സീറ്റുകളിലേക്ക് വെള്ളിയാഴ്ച അതത് കോളജുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഉച്ചക്ക് ഒന്നുവരെ ഹാജരായി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാർഥികളില്‍നിന്ന് റാങ്ക് പട്ടിക തയാറാക്കി രണ്ടുമുതല്‍ പ്രവേശനം നടത്തും. ബി.ടെക് ഫലം ഫെബ്രുവരിയില്‍ നടത്തിയ ഏഴാം സെമസ്റ്റര്‍ ബി.ടെക് (2008 സ്‌കീം) മെക്കാനിക്കല്‍ ബ്രാഞ്ചി​െൻറ പരീക്ഷഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. സെപ്റ്റംബറില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.ടെക് (പാര്‍ട്ട്‌ടൈം റീസ്ട്രക്‌ച്ചേഡ്) (2008 സ്‌കീം) മെക്കാനിക്കല്‍ ബ്രാഞ്ചി​െൻറ പരീക്ഷാഫലവും വെബ്‌സൈറ്റില്‍ ലഭിക്കും. ബി.ഡി.എസ് പരീക്ഷ ജനുവരി 23-ന് ആരംഭിക്കുന്ന മൂന്നാം വര്‍ഷ ബി.ഡി.എസ് (2008 സ്‌കീം -സപ്ലിമ​െൻററി) പരീക്ഷക്ക് പിഴകൂടാതെ ജനുവരി നാല് (50 രൂപ പിഴയോടെ ജനുവരി ആറ്, 125 രൂപ പിഴയോടെ ജനുവരി ഒമ്പത്) വരെ ഫീസടച്ച് അപേക്ഷിക്കാം. വിദൂരപഠന സമ്പര്‍ക്ക ക്ലാസ് വിദൂരപഠന വിഭാഗം നടത്തുന്ന 2017-18ലെ ബിരുദ കോഴ്‌സുകളുടെ സമ്പര്‍ക്ക ക്ലാസും സ​െൻററും: ബി.എ, ബി.എസ്സി (മാത്സ്), ബി.കോം ക്ലാസുകള്‍ ഡിസംബര്‍ 16നും ബി.എസ്സി (കമ്പ്യൂട്ടര്‍ സയന്‍സ്), ബി.സി.എ കോഴ്‌സുകളുടെ ക്ലാസുകള്‍ ഡിസംബര്‍ 30നും ആരംഭിക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയായിരിക്കും ക്ലാസ്. തിരുവനന്തപുരത്ത് കാര്യവട്ടം കാമ്പസില്‍ ബി.കോം, ബി.എ ഹിസ്റ്ററി, സോഷ്യോളജി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, ബി.എസ്സി മാത്തമാറ്റിക്സ് എന്നീ കോഴ്‌സുകളും പാളയം കാമ്പസില്‍ ബി.എ ഇംഗ്ലീഷ് ക്ലാസുകളുമാണ് നടത്തുന്നത്. കൊല്ലത്ത് മുളങ്കാടകം യു.ഐ.ടിയില്‍ ബി.എ ഇംഗ്ലീഷ്, സോഷ്യോളജി, മലയാളം, ഹിസ്റ്ററി ക്ലാസുകളും തേവള്ളിയിലെ സർവകലാശാല ബി.എഡ് കോളജില്‍ ബി.കോം, ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ ക്ലാസുകളുമാണ് നടത്തുന്നത്. ആലപ്പുഴ ജില്ലയില്‍ ആലപ്പുഴ യു.ഐ.ടിയില്‍ ബി.കോം ക്ലാസുകള്‍ മാത്രമായിരിക്കും നടത്തുക. ഇവിടെയുള്ള ബി.എ, ബി.എസ്സി വിദ്യാർഥികള്‍ കൊല്ലം ജില്ലയിലെ കേന്ദ്രങ്ങളില്‍ ക്ലാസുകളില്‍ പങ്കെടുക്കണം. അപേക്ഷ സമര്‍പ്പിച്ച അര്‍ഹരായ എല്ലാ വിദ്യാർഥികള്‍ക്കും സമ്പര്‍ക്ക ക്ലാസുകളില്‍ പങ്കെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.