സർക്കാർ അംഗീകരിക്കുംമു​േമ്പ ശമ്പള വർധന: അങ്കമാലി ടെൽക്കിനെതിരെ വിജിലൻസ് അന്വേഷണം

മൂവാറ്റുപുഴ: സംസ്ഥാന സർക്കാറി​െൻറ അംഗീകാരം ലഭിക്കും മുമ്പ് ശമ്പളം വർധിപ്പിക്കുകയും അത് നടപ്പിലാക്കുകയും ചെയ്ത അങ്കമാലി ടെൽക്കിന് (ട്രാൻസ്ഫോർമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ്) എതിരെ വിജിലൻസ് അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. മാനേജിങ് ഡയറക്ടർ, കമ്പനി സെക്രട്ടറി, തുടങ്ങി 11 പേർക്കെതിരെയാണ് ത്വരിതാന്വേഷണം നടത്തുക. ജനുവരി 22നുമുമ്പ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. സർക്കാർ അനുവാദമില്ലാതെ 15 കോടി രൂപ വിതരണം ചെയ്തെന്ന് ആരോപിച്ച് ആലുവ കോലഞ്ചേരി വീട്ടിൽ കെ.എം. ഡൊമനിക് നൽകിയ ഹരജിയിലാണ് അന്വേഷണ ഉത്തരവ്. ടെൽക്കിലെ ഉേദ്യാഗസ്ഥർക്കുവേണ്ടി 2011 സെപ്റ്റംബർ മുതൽ 2016 ആഗസ്റ്റ് വരെ ശമ്പളം പുതുക്കാൻ നിർദേശമുണ്ടായതിനെ തുടർന്ന് ബോർഡിൽ െവച്ച് പാസാക്കി ഗവ. അംഗീകാരത്തിന് സമർപ്പിെച്ചങ്കിലും അംഗീകാരം ലഭിക്കുംമുമ്പ് പുതുക്കിയ ശമ്പളം എല്ലാവർക്കും നൽകി. എന്നാൽ, കമ്പനി നൽകിയ ശിപാർശ അംഗീകരിക്കാതെ ആനുകൂല്യം വെട്ടിച്ചുരുക്കി 2017 ആഗസ്റ്റിൽ സർക്കാർ ഉത്തരവിറക്കി. ഇത് വകവക്കാതെ ടെൽക് പഴയതുപോലെ ശമ്പളം നൽകി. ഗവ. തീരുമാനം എതിരായാലോ എന്നത് കണക്കുകൂട്ടി ശമ്പള ബില്ലിൽ അധികവേതനം തിരിച്ചുപിടിക്കുമെന്ന് പ്രത്യേകം എഴുതിയാണ് ശമ്പളം വിതരണം ചെയ്തത്. എന്നാൽ, ഗവ. ഉത്തരവ് വന്നിട്ടും അധികവേതനം തിരിച്ചുപിടിക്കാതെ കമ്പനി ഉയർന്ന ഉദ്യോഗസ്ഥരെ വിരമിക്കാൻ അനുവദിച്ചു. ഇത് അഴിമതിയും അഴിമതി നിരോധന വകുപ്പി​െൻറ പരിധിയിൽ വരുമെന്നുമുള്ള ഹരജിക്കാര​െൻറ വാദം അംഗീകരിച്ചാണ് ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.