ദൂരപരിധി: മറുവഴിയുണ്ടാക്കിയ മദ്യശാലയുടെ ലൈസൻസ് റദ്ദാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: ദൂരപരിധി മറികടക്കാൻ യഥാർഥ വഴിയടച്ച് മറുവഴിയുണ്ടാക്കിയ മദ്യവിൽപന ശാലയുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈകോടതി. ദേശീയ -സംസ്ഥാന പാതകളിലെ മദ്യവിൽപന തടഞ്ഞ സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ മദ്യവിൽപനശാല സ്ഥിതി ചെയ്യുന്ന കെട്ടിടത്തി​െൻറ യഥാർഥ വഴി കെട്ടിയടച്ച് ദൂരക്കൂടുതലുള്ള വഴിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി കോലഞ്ചേരി സ്വദേശികളായ പി.പി. വർഗീസ്, ബൈജു പുഷ്‌പൻ എന്നിവർ നൽകിയ ഹരജിയിലാണ് ലൈസൻസ് റദ്ദാക്കാൻ എറണാകുളം ജില്ല എക്സൈസ് കമീഷണർക്ക് ഹൈകോടതി നിർദേശം നൽകിയത്. കോലഞ്ചേരി മാമലയിൽനിന്ന് ഐക്കരനാട്ടിലേക്ക് ബിവറേജസ് കോർപറേഷ​െൻറ മദ്യവിൽപനശാല മാറ്റാനാണ് കെട്ടിടം വാടകക്കെടുത്തത്. സുപ്രീംകോടതി നിർദേശപ്രകാരം സംസ്ഥാന പാതയിൽനിന്ന് 200 മീറ്റർ മാത്രം അകലെയുള്ള കെട്ടിടത്തിൽ മദ്യവിൽപന ശാല തുടങ്ങാൻ കഴിയുമായിരുന്നില്ല. തുടർന്നാണ് കെട്ടിടത്തി​െൻറ വഴി കെട്ടിയടച്ച് മറ്റൊരു പറമ്പിലൂടെ വഴിയുണ്ടാക്കിയത്. സർക്കാർ ഉടമസ്ഥതയിലുള്ള ബിവറേജസ് കോർപറേഷൻ ഇത്തരമൊരു തട്ടിപ്പിന് കൂട്ടുനിന്നുവെന്നത് അദ്ഭുതപ്പെടുത്തുന്നതായി കോടതി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.