ക്ഷീര കർഷക സംഗമം

മുഹമ്മ: ജില്ല ക്ഷീര കർഷകസംഗമം മുഹമ്മ ഗൗരിനന്ദനം ഓഡിറ്റോറിയത്തില്‍ തുടങ്ങി. കന്നുകാലി പ്രദര്‍ശന മത്സരം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്‍.പി. സ്‌നേഹജന്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മായ മജു അധ്യക്ഷത വഹിച്ചു. കറവപ്പശു, കിടാരി, കന്നുകുട്ടി തുടങ്ങി നൂറോളം പശുക്കള്‍ പ്രദർശനത്തിനുണ്ട്. കറവപ്പശു വിഭാഗത്തില്‍ വടക്കേച്ചിറ സരസമ്മയുടെ പശു ഒന്നാംസ്ഥാനം നേടി. ചാണിവെളി വിജയപ്പ​െൻറ കിടാരി ഒന്നാം സ്ഥാനവും കമ്പിയകത്ത് ശോഭനയുടെ കന്നുകുട്ടിയും ഒന്നാംസ്ഥാനം കരസ്ഥമാക്കി. ക്ഷീരസഹകരണ ശില്‍പശാല ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. അശോകന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ജമീല പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. കലാസായാഹ്നം ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച രാവിലെ 11ന് പൊതുസമ്മേളനവും ഫെസിലിറ്റേഷന്‍ സ​െൻററും മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിക്കും. വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് അറസ്റ്റിൽ ചാരുംമൂട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അടൂർ പെരിങ്ങനാട് കൊക്കാട്ട് വീട്ടിൽ അഖിലിനെയാണ് (20) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇടപ്പോൺ ആറ്റുവ സ്വദേശിയായ പെൺകുട്ടിയാണ് പരാതിക്കാരി. വിവാഹം കഴിക്കാമെന്ന വാഗ്ദാനം നടത്തി ഇയാൾ പലതവണ തന്നെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.