കർഷക ക്ഷേമ ബോർഡ് രൂപവത്കരിക്കാൻ സർക്കാർ ശ്രമം -കാനം രാജേന്ദ്രൻ തൃപ്പൂണിത്തുറ: കർഷകരുടെ അവസ്ഥ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കർഷക ക്ഷേമ ബോർഡിന് രൂപം നൽകാൻ എൽ.ഡി.എഫ് സർക്കാർ ശ്രമിച്ചുവരുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വാർഷിക സമ്മേളനത്തിെൻറ രണ്ടാം ദിവസം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ കർഷകർക്ക് മാത്രമാണ് ക്ഷേമ ബോർഡ് ഇല്ലാത്തത്. കൃഷി ലാഭകരമാക്കുന്നതിലൂടെ കാർഷിക മേഖലയാകെ തിരിച്ചുപിടിക്കാനും തരിശ് ഇല്ലാതാക്കാനും കഴിയും. ഇത് കാർഷിക സംസ്കാരം നിലനിർത്തുന്നതിനിടയാക്കുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. തെക്കുംഭാഗം പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.എ.ടി.എസ്.എ സംസ്ഥാന പ്രസിഡൻറ് കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ബി. പ്രമിത അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, ജോയൻറ് കൗൺസിൽ ജന. സെക്രട്ടറി എസ്. വിജയകുമാരൻ നായർ, പി.വി. ചന്ദ്രബോസ്, സുകേശൻ, കെ.വി. രാജീവ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി. ഹരീന്ദ്രനാഥ് പ്രവർത്തന റിപ്പോർട്ട് വായിച്ചു. സ്വാഗത സംഘം ചെയർമാൻ പി. രാജു സ്വാഗതവും സംസ്ഥാന കൗൺസിൽ അംഗം കെ.എം. സൈനുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.