പൗലോസ് മാർ കൂറിലോസ് തിരുമേനിയുടെ ഓർമ്മ പെരുന്നാൾ ഇന്ന്

പിറവം: പൗലോസ് മാർ കൂറിലോസ് തിരുമേനിയുടെ ചരമ ശതാബ്്ദി പെരുന്നാൾ ഡിസംബർ 15ന് രാജാധിരാജ സ​െൻറ് മേരീസ് യാക്കോബായ കത്തീഡ്രൽ വക പിറവം സെമിനാരി ചാപ്പലിൽ നടക്കും. ശതാബ്്ദി ആഘോഷങ്ങളുടെ ഭാഗമായി തിരുമേനിയെ കബറടക്കിയിരിക്കുന്ന പാണംപടി പള്ളിയിൽനിന്നും എത്തിച്ച ദീപശിഖ യാത്രക്ക് പിറവത്ത് സ്വീകരണം നൽകി. വികാരി സൈമൺ ചെല്ലിക്കാട്ടിൽ കോർ എപ്പിസ്‌കോപ്പ, ഫാ. മാത്യൂസ് മണപ്പാട്ടേൽ, ഫാ. വർഗീസ് പനിച്ചിയിൽ, ഫാ. ഷിബിൻ പോൾ, ഫാ. മനു ബേബി, ട്രസ്റ്റിമാരായ സാബു പോൾ കണ്ണങ്ങായത്ത്, മത്തായി മഞ്ഞാമറ്റം, സെക്രട്ടറി ഷിനു തോമസ്, ബേബി ആലുങ്കൽ എന്നിവർ നേതൃത്വം നൽകി. വെള്ളിയാഴ്ച രാവിലെ 7.30ന് പ്രഭാത പ്രാർഥന, 8.30ന് ഡോ. മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ കുർബാന. പത്തിന് ഒരു വർഷം നീളുന്ന ശതാബ്്ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനം മെത്രാപ്പോലീത്ത നിർവഹിക്കും. തുടർന്ന് പ്രദക്ഷിണം, നേർച്ച സദ്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.