കാഴ്ച മറയ്​ക്കുന്ന പരസ്യ ബോർഡുകൾക്കെതിരെ വിദ്യാർഥികൾ

പിറവം: കാഴ്ച്ച മറയ്ക്കുന്ന തരത്തിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ രാമമംഗലം ഹൈസ്‌കൂൾ വിദ്യാർഥികൾ മനുഷ്യാവകാശ കമീഷന് കത്തെഴുതി. വൈദ്യുതി, ടെലിഫോൺ പോസ്റ്റുകളിലുൾപ്പെടെ വിവിധ തരത്തിൽ റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ വാഹന ഡ്രൈവർമാരുടെ കാഴ്ച തടസ്സപ്പെടുത്തുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നത് ശ്രദ്ധയിൽപെട്ടതാണ് കത്തെഴുതാൻ കാരണം. മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളും സാമൂഹികശാസ്ത്ര ക്ലബ് അംഗങ്ങളും ചേർന്നാണ് കത്ത് തയാറാക്കിയത്. ഹെഡ്മാസ്റ്റർ മണി പി. കൃഷ്ണൻ, സാമൂഹിക ശാസ്ത്ര അധ്യാപകരായ കെ.സി. സ്കറിയ, അനൂബ് ജോൺ, ഷൈജി കെ. ജേക്കബ്, സ്മിത കെ. വിജയൻ, എം.ടി. എൽസി, പി.ടി.എ പ്രസിഡൻറ് എം.സി. അനിൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.