പെന്‍ഷന്‍ നല്‍കാൻ നടപടി സ്വീകരിക്കണമെന്ന്

മൂവാറ്റുപുഴ: കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് അടിയന്തരമായി മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് കെ.എം. അബ്ദുല്‍ മജീദ് ആവശ്യപ്പെട്ടു. അഞ്ചുമാസമായി പെന്‍ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നില്‍ പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മാസവും അഞ്ചിന് മുമ്പ് പെന്‍ഷന്‍ നല്‍കണമെന്ന മനുഷ്യാവകാശ കമീഷന്‍ ഉത്തരവ് ലംഘിച്ച് അഞ്ചുമാസമായി പെന്‍ഷന്‍ നല്‍കാത്തത് അവകാശ ലംഘനമാെണന്നും മജീദ് പറഞ്ഞു. യൂനിറ്റ് പ്രസിഡൻറ് സി.പി. പൗലോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ജെ.സി.എസ് നായര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.കെ. ജനാര്‍ദനന്‍, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. മാധവന്‍, രാമന്‍കുട്ടി, ഏലിയാസ് തോമസ്, എസ്. മുഹമ്മദ് കുഞ്ഞ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.