കാറുകള്‍ കൂട്ടിയിടിച്ച്​ മൂന്നുപേര്‍ക്ക് പരിക്ക്

മൂവാറ്റുപുഴ:- തൊടുപുഴ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ നിര്‍മല കോളജിന് സമീപം മില്ലുപടി വളവിലാണ് അപകടമുണ്ടായത്. നേര്‍ക്കു നേര്‍ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇരു കാറിലുണ്ടായിരുന്നവർക്കും പരിക്കേറ്റു. തകര്‍ന്ന കാറുകളില്‍ ഉണ്ടായിരുന്നവരെ നാട്ടുകാരെത്തിയാണ് പുറത്തെടുത്ത്. മട്ടത്തിപ്പാറ കണിയാംപടിക്കല്‍ ജോസഫ് സ്‌കറിയ, അടൂപറമ്പ് മുല്ലംകുഴി പുത്തന്‍പുരയില്‍ അല്‍ജിത്ത്, മൂവാറ്റുപുഴ പുത്തന്‍തകിടിയില്‍ ഡെയ്‌സമ്മ ജയിംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് തൊടുപുഴ റോഡിൽ ഗതാഗതം സ്തംഭിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഓട്ടോയിൽനിന്ന് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്ക് മൂവാറ്റുപുഴ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍നിന്ന് റോഡിൽ തെറിച്ചുവീണ് വീട്ടമ്മക്ക് ഗുരുതരമായി പരിക്കേറ്റു. അടിമാലി മണിയാട്ടു വീട്ടില്‍ മേരി കുര്യാക്കോസിനാണ് പരിക്കേറ്റത്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ നിര്‍മല ഹൈസ്‌കൂളിന് സമീപമാണ് അപകടം. ഓട്ടോ വളവുതിരിയുന്നതിനിടെ മേരി കുര്യാേക്കാസ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലക്കും കൈക്കും പരിക്കേറ്റു. മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ എറണാകുളത്തേക്ക് മാറ്റുകയായിരുന്നു. ലോറിയിൽനിന്ന് റോഡിലേക്ക് മറിഞ്ഞ ഓയിലിൽ തെന്നി ഇരുചക്രവാഹനങ്ങൾ മറിഞ്ഞു മൂവാറ്റുപുഴ: എം.സി റോഡിൽ മീങ്കുന്നത്ത് റോഡിൽ ഒഴുകിയ ഓയിൽ ഇരുചക്രയാത്രികർക്ക് ദുരിതമായി. ലോറിയിൽനിന്ന് വീണ് റോഡിൽ പരന്നൊഴുകിയ ഓയിൽ കാണാതെ എത്തിയ ബൈക്ക് യാത്രക്കാരാണ് അപകടത്തിൽപെട്ടത്. ആറോളം ബൈക്ക് യാത്രികർക്ക് തെന്നി വീണ് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. യാത്രക്കാർ തുടരെ അപകടത്തിൽ പെട്ടതോടെ നാട്ടുകാർ അഗ്്നിശമനസേനയിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ അഗ്്നിശമനസേന സംഘം റോഡ് കഴുകി വൃത്തിയാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.