നബിദിനാഘോഷം

ആലുവ: കുട്ടമശ്ശേരി മുഹ്‌യിദ്ദീൻ മസ്ജിദ്, ഇർഷാദുൽ അനാം മദ്‌റസ, മീലാദുന്നബി സ്വാഗതസംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നടത്തും. വെള്ളിയാഴ്ച രാവിലെ ഏഴിന് മസ്ജിദ് പ്രസിഡൻറ് പി.എ. അബ്‌ദുൽ ഖാദർ പതാക ഉയർത്തും. തുടർന്ന് കുട്ടമശ്ശേരി- ചാലക്കൽ മഹല്ല് സംഘടിപ്പിക്കുന്ന നബിദിന റാലി. വൈകീട്ട് നാലുമുതൽ അഞ്ചുവരെ അന്നദാനം. ശനിയാഴ്ച രാവിലെ പത്തുമുതൽ മദ്‌റസ വിദ്യാർഥികളുടെ കലാവിരുന്ന് അരങ്ങേറും. താലൂക്ക് വികസനസമിതി യോഗം മാറ്റി ആലുവ: ശനിയാഴ്ച നിശ്ചയിച്ചിരുന്ന ആലുവ താലൂക്ക് വികസനസമിതിയുടെ പ്രതിമാസയോഗം നബിദിനം അവധിയായതിനാൽ മാറ്റിെവച്ചതായി തഹസിൽദാർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 10.30ന് ആലുവ മിനി സിവിൽ സ്‌റ്റേഷൻ അനക്സ് കോൺഫറൻസ് ഹാളിൽ യോഗം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.