മൂവാറ്റുപുഴ: സബൈൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നവജാതശിശുക്കളുടെ പരിചരണ സംഗമവേദി സംഘടിപ്പിച്ചു. 50- കുരുന്നുകളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. എസ്. സബൈൻ ഉദ്ഘാടനം ചെയ്തു. ഡോ. ജഗന്ത്, ഡോ. എബ്രഹാം മാത്യു, ഡോ. മനു രാജൻ ഇടിക്കുള എന്നിവർ ക്ലാസ് എടുത്തു. പൂർണവളർച്ചയെത്താതെ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിപാലിക്കേണ്ട രീതി, വാക്സിനേഷെൻറ ആവശ്യകത, ആഹാരക്രമം എന്നിവയെക്കുറിച്ചായിരുന്നു ക്ലാസ്. സബൈൻ ആശുപത്രിയിൽ ജനിച്ച ഒരുകിലോയിൽ താഴെയുള്ള കുട്ടികളാണ് സംഗമത്തിൽ പങ്കെടുത്തത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ മാതാപിതാക്കൾ തങ്ങളുടെ അനുഭവങ്ങളും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനെക്കുറിച്ച അറിവുകളും പരസ്പരം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.