കൊച്ചി: അമൃതാന്ദമയി മഠത്തിെൻറ ഉടമസ്ഥതയിലുള്ള സ്കൂൾ നിർമാണത്തിന് ബി.എം.എസ് അടക്കമുള്ള കയറ്റിറക്ക് തൊഴിലാളികളിൽനിന്ന് സംരക്ഷണം തേടി ഹൈകോടതിയിൽ ഹരജി. ആലപ്പുഴ പൂന്തോപ്പ് സെൻറ് മേരീസ് റെസിഡൻഷ്യൽ സെൻട്രൽ സ്കൂളിെൻറ വികസനത്തിെൻറ ഭാഗമായി ആര്യാട് നടക്കുന്ന സ്കൂൾ കെട്ടിട നിർമാണം തടസ്സപ്പെടുത്തുകയും ജീവനക്കാരെയും മഠം അന്തേവാസികെളയും ഭീഷണിപ്പെടുത്തുകയും ചെയ്യുെന്നന്ന് ആരോപിച്ചാണ് മഠം അധികൃതരുടെ ഹരജി. എ.െഎ.ടി.യു.സി, ബി.എം.എസ്, യു.ടി.യു.സി, െഎ.എൻ.ടി.യു.സി, സി.െഎ.ടി.യു കയറ്റിറക്ക് തൊഴിലാളികൾ ഒക്ടോബർ ഏഴിന് നിർമാണ പ്രവർത്തനങ്ങൾ ബലം പ്രയോഗിച്ച് തടയുകയും ജോലിക്കാെരയും മഠം ജീവനക്കാെരയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഹരജിയിൽ പറയുന്നു. കയറ്റിറക്ക് ജോലികളുടെ പേരിൽ ഇവർ നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് നടത്തുന്നത്. കയറ്റിറക്ക് ജോലിക്ക് അമിതനിരക്കാണ് ചോദിക്കുന്നത്. മഠം അന്തേവാസികൾതന്നെ പ്രതിഫലം കൈപ്പറ്റാതെ ഇൗ ജോലികൾ ചെയ്തുവരുന്നുണ്ട്. അധികം ജോലിക്കാരെ ആവശ്യമാെണങ്കിൽ തൊഴിൽവകുപ്പ് അനുശാസിച്ച തുകക്ക് കയറ്റിറക്ക് തൊഴിലാളികളെക്കൂടി ഉൾപ്പെടുത്താമെന്ന് ഉറപ്പുനൽകിയിട്ടും ഇവർ അംഗീകരിക്കുന്നില്ല. നവംബർ 16ന് വീണ്ടും ഇവർ തടിച്ചുകൂടി പ്രശ്നമുണ്ടാക്കി. ജീവനക്കാരെയും അന്തേവാസികെളയും ഭീഷണിപ്പെടുത്തി. ജീവനക്കാരുടെ ജീവനുവരെ ഭീഷണിയുണ്ട്. പൊലീസിൽ പരാതി നൽകിയിട്ടും ഗുണമുണ്ടായില്ല. ഹെഡ്ലോഡ് വർക്കേഴ്സ് ആക്ടിൽ ഉൾപ്പെടുത്തിയ 2017ലെ കേരള ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ഒാർഡിനൻസ് പ്രകാരം പുറത്തുനിന്നുള്ള കയറ്റിറക്ക് തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ ബാധ്യതയില്ല. ഇത് നിർബന്ധപൂർവം ആവശ്യപ്പെടാനുള്ള അവകാശം തൊഴിലാളികൾക്കുമില്ല. എന്നിട്ടും അധികൃതരിൽനിന്ന് നടപടിയില്ലാത്ത സാഹചര്യത്തിൽ പൊലീസ് സംരക്ഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.