പുത്രവിയോഗത്തി​െൻറ വേദന മറക്കാൻ വീട്​ ദൈവഗേഹമാക്കി അഹമ്മദ്​ കോയ

അകാലത്തിൽ പൊലിഞ്ഞ മക​െൻറ ഓർമ നിലനിർത്താൻ സ്വന്തം ഗൃഹം മസ്ജിദാക്കാൻ വിട്ടുകൊടുത്ത പിതാവുണ്ട് ആലപ്പുഴയിൽ. സീവ്യൂ വാർഡ് സിയാദ് മൻസിൽ എന്ന പഴയ തറവാട്ടിലെ കാരണവർ അഹമ്മദ് കോയയാണ് (69) ഈ പിതാവ്. ഇപ്പോൾ സിയാദ് മൻസിൽ ഇല്ല, മസ്ജിദ് അബ്റാർ ആയി '98ൽ ഇതിന് പരിണാമം സംഭവിച്ചു. വളപട്ടണെത്ത ബ്രാഹ്മണ കുടുംബമായിരുന്നു ഇദ്ദേഹത്തിേൻറത്. പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് ആലപ്പുഴയിൽ എത്തുകയായിരുന്നു. 1971ൽ ചാർട്ടേഡ് അക്കൗണ്ടൻറായി ജോലികിട്ടിയ അഹമ്മദ് കോയ ഗൾഫിലേക്ക് പറന്നു. ജോലിയുടെ ഭാഗമായി അറുപതോളം ദേശങ്ങൾ സഞ്ചരിച്ച് പല ഭാഷ പഠിച്ചു. കണ്ണടച്ച് തുറക്കുംമുേമ്പ അഹമ്മദ് കോയ സാമ്പത്തികമായി വളർന്നു. തിരക്കിനിടയിലും കുടുംബത്തെ സ്നേഹിക്കാൻ അദ്ദേഹം മറന്നില്ല. മക്കളെന്നാൽ ജീവനായിരുന്നു അഹമ്മദ് കോയക്ക്. '96ൽ ഉണ്ടായ അപകടം കുടുംബത്തിൽ നികത്താനാവാത്ത ശൂന്യതയാണ് സമ്മാനിച്ചത്. ഇളയമകനും ലിയോതേർട്ടീന്തിലെ 10ാം ക്ലാസ് വിദ്യാർഥിയുമായിരുന്ന ഷേഖ് മുഹമ്മദി​െൻറ അപ്രതീക്ഷിത വേർപാട് അഹമ്മദ് കോയയെ തളർത്തി. തൃക്കുന്നപ്പുഴയിലെ കുടുംബ വീട്ടിൽനിന്ന് മടങ്ങുന്നതിനിടെ കൃഷ്ണപുരത്തുണ്ടായ കാറപകടത്തിലാണ് ഷേഖ് മുഹമ്മദിനെ നഷ്ടമായത്. ഏറെ ലാളിച്ച് വളർത്തിയ മകൻ അപ്രതീക്ഷിതമായി നഷ്ടപ്പെട്ട വേദന കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ അദ്ദേഹം തറവാട്ടിൽതന്നെ കഴിച്ചുകൂട്ടി. മകൻ ഇല്ലാത്ത വീട്ടിൽ കഴിയാൻ താൽപര്യം ഇല്ലാതിരുന്ന അഹമ്മദ് കോയ പിന്നീട് തറവാട് ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. വീടും 17 സ​െൻറ് സ്ഥലവും മസ്ജിദ് ആക്കി മാറ്റാൻ ദാറുൽ ഇസ്ലാം ട്രസ്റ്റിന് കൈമാറി. ഇതോടെ പഴയ തറവാടായിരുന്ന സ്ഥാനത്ത് മസ്ജിദ് ഉയർന്നു. വീടും സ്ഥലവും ട്രസ്റ്റിന് വിട്ടുനൽകിയതോടെ അഹമ്മദ് കോയ താമസം കോൺെവൻറ് സ്ക്വയറിെല സാസ് വില്ലയിലേക്ക് മാറ്റി. മക​െൻറ പേരിൽ ഇപ്പോഴും ഈ പിതാവ് പല സന്നദ്ധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. മക​െൻറ വേദനിപ്പിക്കുന്ന ഓർമകളിൽനിന്ന് മോചനം നേടാൻ വീട്ടിൽ വിശാല ലൈബ്രറിയും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. സഫിയയാണ് ഭാര്യ. ഷേഖ് സിയാദ്, ഷേഖ് ഫിറോസ് എന്നിവർ മറ്റ് മക്കളാണ്. എ.പി 104 -അഹമ്മദ് കോയ BT8 - മസ്ജിദ് അബ്റാർ BT9 -ഷേഖ് മുഹമ്മദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.