കൊച്ചി: വരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസിൽ ഒരു പ്രതിക്ക് ഏഴുവർഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ. തമിഴ്നാട് മധുര സ്വദേശി ഗൗതം അശോക് സങ്വിയെയാണ് (38) എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി കെ. കമനീസ് ശിക്ഷിച്ചത്. ഇൗ കേസിൽ വിചാരണ നേരിട്ട മറ്റ് ഏഴ് പ്രതികളെ വെറുതെവിട്ടു. ഒന്നുമുതൽ ഏഴുവരെ പ്രതികളായ കാസര്‍കോട് പട്ട മധൂര്‍ അര്‍ജുനഗുളി വീട്ടില്‍ പുഷ്പവതി, പയ്യന്നൂര്‍ ചെറുപുഴ രാമപുരത്തൊഴുവന്‍ വീട്ടില്‍ വിനോദ് കുമാര്‍, കോഴിക്കോട് കോലഞ്ചേരി ചെമ്പൂക്കട് പുത്തന്‍വീട്ടില്‍ ജോഷി ജോസഫ്, കാസര്‍കോട് വെട്ടോംപടി ഹാരിസ് മന്‍സിലില്‍ മുഹമ്മദ് ബഷീര്‍, ഇടനിലക്കാരി മഞ്ചേരി വെട്ടംപടി ഹാരിസ് മന്‍സിലില്‍ താഹിറ, പത്തനംതിട്ട മുടിവേലി കരുംതട്ടി സക്കരിയ, കരുംതോട്ടില്‍ ഷിജി എന്നിവരെയാണ് വെറുതെവിട്ടത്. 2011 ജൂലൈയിൽ തിരുവനന്തപുരത്തെത്തിച്ച പെൺകുട്ടിയെ കവടിയാറിൽവെച്ച് എട്ടാം പ്രതിയായ ഗൗതമിന് 15,000 രൂപക്ക് നൽകിയെന്നും ഇവിടെ ഹോട്ടലിൽവെച്ച് പീഡിപ്പിച്ചെന്നുമായിരുന്നു കേസ്. എന്നാൽ, പീഡിപ്പിച്ചുവെന്നത് മാത്രമാണ് പ്രോസിക്യൂഷന് സംശയാതീതമായി തെളിയിക്കാനായത്. ഇൗ സാഹചര്യത്തിലാണ് മറ്റ് പ്രതികളെ വെറുതെവിട്ടത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസംകൂടി തടവ് അനുഭവിക്കണം. വിചാരണ പൂർത്തിയായ മറ്റൊരു കേസിൽ മലപ്പുറം പാണ്ടിയാട് കാരക്കുന്ന പാലത്തിങ്കൽ വീട്ടിൽ അബ്ദുൽസലാമിനെ കോടതി കുറ്റക്കാരനായി കണ്ടെത്തിയിട്ടുണ്ട്. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഇൗ കേസിൽ പുഷ്പവതിയെയും വിനോദ്കുമാറിനെയും വെറുതെവിട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച വിചാരണ പൂർത്തിയായ മറ്റൊരു കേസിൽ മുഖ്യസൂത്രധാരയായ ശോഭ േജാണിനെ എട്ടുവർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച റിട്ട. കേണൽ രാജശേഖരൻ നായരെയും അന്ന് ശിക്ഷിച്ചു. വെറുതെവിട്ട ജോഷി ജോസഫ് ഇതടക്കം നിരവധി പീഡന കേസുകളിൽ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.