കൊച്ചി: നിർമാതാക്കളുടെയും വിതരണക്കാരുടെയും തിയറ്റർ ഉടമകളുടെയും സംഘടനകളുടെ ഉന്നതാധികാര സമിതിയായ ഫിലിം ചേംബർ ഒാഫ് േകാമേഴ്സിെൻറ പുതിയ പ്രസിഡൻറായി തിയറ്റർ ഉടമകളുടെ സംഘടന പ്രതിനിധി കെ. വിജയകുമാറിെന (അഞ്ചൽ) തെരഞ്ഞെടുത്തു. നിർമാതാവ് സാഗ അപ്പച്ചനാണ് (വി.സി. ജോർജ്) ജനറൽ സെക്രട്ടറി. സെവൻ ആർട്സ് വിജയകുമാർ ആയിരുന്നു നിലവിലെ പ്രസിഡൻറ്. നിലവിലെ ജനറൽ സെക്രട്ടറിയും തിയറ്റർ ഉടമകളുടെ സംഘടന പ്രതിനിധിയുമായ കെ.സി. ഇസ്മായിലാണ് (പെരിന്തൽമണ്ണ) ട്രഷറർ. മറ്റ് ഭാരവാഹികൾ: തിയറ്റർ ഉടമകളുടെ സംഘടന പ്രതിനിധി അനിൽ പി. തോമസ്, നിർമാതാക്കളുടെ സംഘടന പ്രതിനിധി എൻ.പി. സുബൈർ വർണചിത്ര (വൈസ് പ്രസി), വിതരണക്കാരുടെ സംഘടന പ്രതിനിധി സജി നന്ത്യാട്ട് (ജോ. സെക്ര). പുതിയ ഭാരവാഹികളെ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. 40 അംഗ നിർവാഹകസമിതിയിൽ നിർമാതാക്കളുടെയും തിയറ്റർ ഉടമകളുടെയും പ്രതിനിധികളെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു. അതേസമയം, വിതരണക്കാരുടെ സംഘടന പ്രതിനിധികളെ തെരഞ്ഞെടുപ്പിലൂടെയാണ് കണ്ടെത്തിയത്. നിർമാതാക്കൾക്കും വിതരണക്കാർക്കും പത്തുവീതം പ്രതിനിധികളും തിയറ്റർ ഉടമകൾക്ക് 20 പ്രതിനിധികളുമാണ് നിർവാഹകസമിതിയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.