കൊച്ചി: ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ മെത്രാൻ മാർ ജയിംസ് പഴയാറ്റിലിെൻറ സ്മരണക്ക് ഹൃദയ പാലിയേറ്റിവ് കെയറിന് തുടക്കമായി. ഇതോടനുബന്ധിച്ച് സണ്ണി ഡയമണ്ട്സ് സി.എം.ഡി പി.പി. സണ്ണി നൽകിയ ആംബുലൻസിെൻറ ആശീർവാദം കാക്കനാട് മൗണ്ട് സെൻറ് തോമസിൽ നടന്നു. മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആശീർവദിച്ചു. താക്കോൽ ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഏറ്റുവാങ്ങി. ബിഷപ്പുമാരായ മാർ ജോസഫ് അരുമച്ചാടത്ത്, മാർ സൈമൺ സ്റ്റോക്ക് പാലാത്തറ, മാർ പോളി ആലപ്പാട്ട്, മാർ എഫ്രേം നരികുളം, മാർ തോമസ് ഇലവനാൽ, മാർ ജോയി ആലപ്പാട്ട്, മാർ തോമസ് തറയിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത്, ഫാ. സണ്ണി കാളാംപനത്തടത്തിൽ, ഫാ. തോമസ് കണ്ണമ്പിള്ളി തുടങ്ങിയവർ പെങ്കടുത്തു. ചിത്രം ക്യാപ്ഷൻ ഹൃദയ പാലിയേറ്റിവ് കെയറിന് സണ്ണി ഡയമണ്ട്സ് സി.എം.ഡി പി.പി. സണ്ണി നൽകിയ ആംബുലൻസിെൻറ ആശീർവാദം നിർവഹിച്ച സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കൊപ്പം ബിഷപ്പുമാരായ മാർ ജോസഫ് അരുമച്ചാടത്ത്, മാർ സൈമൺ സ്റ്റോക്ക് പാലാത്തറ, മാർ പോളി കണ്ണൂക്കാടൻ, മാർ എഫ്രേം നരികുളം, മാർ തോമസ് ഇലവനാൽ, മാർ ജോയി ആലപ്പാട്ട്, മാർ തോമസ് തറയിൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത്, പി.പി. സണ്ണി, ഫാ. സണ്ണി കാളാംപനത്തടത്തിൽ, ഫാ. തോമസ് കണ്ണമ്പിള്ളി തുടങ്ങിയവർ ബിസിനസ് മഹീന്ദ്ര സംസ്ഥാനത്ത് സാന്നിധ്യം ശക്തിപ്പെടുത്തുന്നു കൊച്ചി: 17.8 ബില്യൻ ഡോളർ ആസ്തിയുള്ള മഹീന്ദ്ര ഗ്രൂപ്പിെൻറ ഭാഗമായ മഹീന്ദ്ര കൺസ്ട്രക്ഷൻ എക്വിപ്മെൻറ് കൊച്ചിയിൽ സെയിൽസ്/ സർവിസ്/ സ്പെയേഴ്സ് സൗകര്യങ്ങളോടെ ഡീലർഷിപ് തുറന്നു. ഇന്ത്യയിലെ പ്രമുഖ വിപണികളിൽ റീെട്ടയിൽ സാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ തൃക്കാക്കര ഫയർ സ്റ്റേഷന് സമീപത്തെ എലവക്കാട് ആർക്കേഡിലാണ് ഇൗ സംരംഭം ആരംഭിച്ചിരിക്കുന്നത്. വിശാലമായ ഷോറൂമും അത്യാധുനിക വർക്ക്ഷോപ് സൗകര്യവും ഉൾപ്പെടുന്ന ഇൗ ഡീലർഷിപ് ബാക്ക്ഹോ ലോഡറുകൾ, ഫ്രണ്ട് എൻഡ് ലോഡറുകൾ തുടങ്ങി മഹീന്ദ്ര കൺസ്ട്രക്ഷൻ ഉപകരണങ്ങളുടെ സമ്പൂർണ ശ്രേണിയുടെ വിപണനമാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ പ്രമുഖ വിപണിയായ കേരളത്തിലെ വികസന പദ്ധതികളുടെ ഭാഗമായാണ് കൊച്ചിയിൽ മെ. ആൾേട്ടര ട്രേഡിങ് ആൻഡ് സർവിസസ് പ്രവർത്തനമാരംഭിച്ചതെന്ന് മഹീന്ദ്ര കൺസ്ട്രക്ഷൻ എക്വിപ്മെൻറിെൻറ സെയിൽസ് ആൻഡ് കസ്റ്റമർ കെയർ വിഭാഗം ദേശീയ മേധാവി ജേക്കബ് വർഗീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.