തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സി.പി.എമ്മി​െൻറ ഒത്താശയോടെ ^വി.എം. സുധീരൻ

തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സി.പി.എമ്മി​െൻറ ഒത്താശയോടെ -വി.എം. സുധീരൻ കുട്ടനാട്: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം സി.പി.എമ്മി​െൻറ ഒത്താശയോടെയെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരന്‍. ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുട്ടനാട് സംഘടിപ്പിച്ച സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്പന്നർക്ക് വേണ്ടിയാണ് പിണറായി വിജയൻ കേരളം ഭരിക്കുന്നത്. കമ്യൂണിസത്തെ വിട്ട് മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയാണ്. തെറ്റ് ചെയ്തിട്ടും തോമസ് ചാണ്ടിയെയും പി.വി. അൻവറിനെയും സംരക്ഷിക്കുന്നത് സമ്പന്നരായതുകൊണ്ടാണ്. നാറിയവനെ ചുമന്നാൽ ചുമന്നവനും നാറുമെന്ന് പിണറായി തിരിച്ചറിയണമെന്നും സുധീരൻ പറഞ്ഞു. സാധാരണക്കാര്‍ ഭവന നിര്‍മാണത്തിനും മറ്റുമായി ഒരു സ​െൻറ് നിലം നികത്തിയാല്‍പ്പോലും സമരം ചെയ്യുകയും കൊടികുത്തുകയും ചെയ്യുന്ന സി.പി.എം തോമസ് ചാണ്ടിയുടെ കൈയേറ്റത്തില്‍ മൗനം പാലിക്കുകയാണ്. പാവപ്പെട്ടവ​െൻറ ഭൂമി കൈയേറി നികത്തി റിസോര്‍ട്ട് മാഫിയക്ക് അടിയറവെക്കുന്ന മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷത വഹിച്ചു. എ.എ. ഷുക്കൂര്‍, ജോണ്‍സണ്‍ എബ്രഹാം, കെ.പി. ശ്രീകുമാര്‍, പി. നാരായണന്‍കുട്ടി, എം.എന്‍. ചന്ദ്രപ്രകാശ്, ജി. മുകുന്ദന്‍പിള്ള, സഞ്ജീവ് ഭട്ട് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.