ആലപ്പുഴ: സർക്കാർ ആശുപത്രികൾക്ക് ഒരു കാരണവശാലും തളർച്ച സംഭവിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജ് വരെയുള്ള ചികിത്സ കേന്ദ്രങ്ങളെ അഭിവൃദ്ധിപ്പെടുത്താൻ സംസ്ഥാന സർക്കാർ ദീർഘവീക്ഷണത്തോടെയുള്ള പരിപാടികളാണ് ആവിഷ്കരിക്കുന്നതെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ വജ്രജൂബിലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. സ്വകാര്യ നഴ്സിങ് മേഖലയിലെ വേതനം ഉൾപ്പെടെയുള്ള വിഷയത്തിൽ സർക്കാർ സ്വീകരിച്ച അനുഭാവപൂർവമായ നിലപാട് തന്നെയായിരിക്കും സർക്കാർ മേഖലയിലും സ്വീകരിക്കുക. പ്രാഥമികതലത്തിൽ 340ഉം താലൂക്ക്-ജില്ല തലത്തിൽ 1610ഉം മെഡിക്കൽ കോളജ് തലത്തിൽ 2874ഉം സ്റ്റാഫ് നഴ്സുകളുടെ തസ്തിക സൃഷ്ടിക്കും. 700 തസ്തിക ഉടൻ നിലവിൽ വരും. അസോസിയേഷൻ പ്രസിഡൻറ് ടി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ, സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ, സി.െഎ.ടി.യു ജില്ല സെക്രട്ടറി ആർ. നാസർ തുടങ്ങിയവർ സംസാരിച്ചു. എം.എൽ.എമാരായ എ.എം. ആരിഫ്, പ്രതിഭ ഹരി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ തുടങ്ങിയവർ പെങ്കടുത്തു. ജനറൽ സെക്രട്ടറി പി. ഉഷാദേവി സ്വാഗതവും ജനറൽ കൺവീനർ കെ.പി. ഷീല നന്ദിയും പറഞ്ഞു. യാത്രയയപ്പ് സമ്മേളനം സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. കെ.ഒ. റീത്ത അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.