കൊച്ചി: ലുലു മാളിലെ ഒാണാഘോഷങ്ങൾക്ക് ബുധനാഴ്ച തുടക്കമാകും. വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ സിനിമ താരം സണ്ണി വെയ്നും ഫുട്ബാൾ താരം സി.കെ.വിനീതും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. പുലികളിയാണ് ഉദ്ഘാടന ചടങ്ങിലെ മുഖ്യ ആകർഷണം. തുടർന്ന് ജനപ്രിയ ഡാൻസായ മസാല കോഫിയുടെ മ്യൂസിക്കൽ ഇൗവനിങ് അരങ്ങേറും. ഒാണാഘോഷ പരിപാടി സെപ്റ്റംബർ എട്ടുവരെ നീളും. ആഗസ്റ്റ് 31നും സെപ്റ്റംബർ ഒന്നിനും നടക്കുന്ന പൂക്കളം, പായസേമള, പെയിൻറിങ്, മലയാളി മങ്ക, ബെസ്റ്റ് കപ്പ്ൾസ് തുടങ്ങിയ മത്സരങ്ങളിൽ പങ്കാളികളാകുന്ന ഉപഭോക്താക്കൾക്ക് കാഷ് പ്രൈസുണ്ടാകും. കുമ്മാട്ടിക്കളി, പൂതംകളി, ചാക്യാർകൂത്ത്, തെയ്യം, കളരിപ്പയറ്റ്, തിരുവാതിരകളി, ഒാണക്കളി തുടങ്ങിയ പാരമ്പര്യ കലാരൂപങ്ങൾ അരങ്ങേറും. സെപ്റ്റംബർ ആറു മുതൽ ഒമ്പതുവരെ കുട്ടികൾക്കായി ഒാല ഉപയോഗിച്ച് ഉണ്ണിപ്പുരയുണ്ടാക്കുന്നതിന് ക്രാഫ്റ്റ് വർക്ക്ഷോപ്പും സജ്ജീകരിക്കുന്നുണ്ട്. ഒാണം പ്രമാണിച്ച് മികച്ച ഒാഫറുകളും നൽകുന്നുണ്ട്. മാളിലെ എല്ലാ റീെട്ടയിൽ ഒൗട്ട്ലറ്റുകളിലും പ്രത്യേക ഒാഫറുകൾ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.