കൊച്ചി: വാഗമൺ കേസിലെ വിചാരണ നടപടികളുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഭോപാൽ ജയിലിൽനിന്ന് കേരളത്തിലേക്ക് മാറ്റാൻ ഉത്തരവിടണമെന്ന 11 സ്ഫോടനക്കേസ് പ്രതികളുടെ ഹരജി ഹൈകോടതി തള്ളി. വാഗമൺ േകസിൽ സ്വതന്ത്രവും ഫലപ്രദവുമായ വിചാരണനടപടികൾ ഉറപ്പാക്കാൻ കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അഹ്മദാബാദ്, ഇന്ദോർ സ്േഫാടന കേസുകളിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്ന ഇൗരാറ്റുേപട്ട സ്വദേശി ഷാദുലി, ഹാഫിസ് ഹുസൈൻ ബംഗളൂരു, സഫ്ദർ ഹുസൈൻ മധ്യപ്രദേശ്, ഇൗരാറ്റുപേട്ട സ്വദേശി ഷിബിലി പി. അബ്ദുൽ കരീം, ആലുവ ഉളിയന്നൂർ സ്വദേശി മുഹമ്മദ് അൻസാർ, അമീൻ പർവേശ് മധ്യപ്രദേശ്, കമറാൻ സിദ്ദീഖി മധ്യപ്രദേശ്, മുഹമ്മദ് യാസീൻ കർണാടക, കമറുദ്ദീൻ മധ്യപ്രദേശ്, മിർസ അഹമ്മദ് ബേഗ് കർണാടക, മുഹമ്മദ് അബു ഫൈസൽഖാൻ മുംബൈ എന്നിവർ നൽകിയ ഹരജികളാണ് സിംഗിൾബെഞ്ച് തള്ളിയത്. കേസിലെ എട്ട് പ്രതികളെ ജയിൽ ചാടി എന്നാരോപിച്ച് പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിനുശേഷം ഭോപാൽ ജയിലിനകത്ത് കൊടും പീഡനം അനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ജയിൽ മാറ്റത്തിന് ഹരജി നൽകിയത്. വാഗമൺ കേസിൽ വിഡിയോ സംവിധാനത്തിലൂടെ വിചാരണ ആരംഭിച്ചിരിക്കുകയാണ്. ജീവഭയത്തോടെ ഭോപാൽ ജയിലിൽ തടവിൽ കഴിഞ്ഞുകൊണ്ട് കേസിൽ ഫലപ്രദമായ വിചാരണ നേരിടാനാവില്ലെന്നായിരുന്നു ഹരജിയിലെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.