മൂവാറ്റുപുഴയില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് രഹസ്യ ലഹരിവിരുദ്ധ സേനകള്‍ രൂപവത്​കരിക്കുന്നു

മൂവാറ്റുപുഴ: മണ്ഡലത്തിലെ ഹയര്‍സെക്കൻഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് രഹസ്യ ലഹരിവിരുദ്ധ സേനകള്‍ രൂപവത്കരിക്കുന്നു. വിദ്യാർഥികളുടെ ഇടയില്‍ ലഹരി ഉപയോഗം വർധിക്കുന്നതിനെത്തുടര്‍ന്നാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാർഥികളുടെയും അധ്യാപകരുടെയും എക്‌സൈസ് ഉദ്യോഗസ്ഥരുെടയും നേതൃത്വത്തില്‍ ലഹരിവിരുദ്ധ സേനകള്‍ രൂപവത്കരിക്കുന്നത്. ഓണക്കാലത്ത് മദ്യം, -മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തടയാൻ മുന്‍കരുതല്‍ എടുക്കാൻ ആലോചിക്കുന്നതിന് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാര്‍, മൂവാറ്റുപുഴ ഡി.ഇ.ഒ, ഹെല്‍ത്ത്, റവന്യൂ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സര്‍ക്കാര്‍ നടപ്പാക്കുന്ന വിമുക്തി-ലഹരി വര്‍ജന മിഷന്‍ പദ്ധതിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മൂവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസി​െൻറ നേതൃത്വത്തില്‍ താലൂക്കിലെ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും 25,000 -രൂപ വീതവും നഗരസഭകള്‍ക്ക് 50,000 -രൂപ വീതവും 45 സ്‌കൂളുകള്‍ക്ക് 5000 -രൂപ വീതവും വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ഫണ്ട് സര്‍ക്കാര്‍ അനുവദിക്കും മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ ഉദ്യോഗസ്ഥര്‍ എടുക്കുമ്പോള്‍ ജനപ്രതിനിധികളോ രാഷ്ട്രീയ നേതാക്കളോ പ്രതികള്‍ക്ക് അനുകൂലമായി ഇടപെടുകയിെല്ലന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ഉറപ്പുനല്‍കി. മദ്യം-, മയക്കുമരുന്ന് കേസുകളില്‍ മുഖം നോക്കാതെയും വിട്ടുവീഴ്ചയില്ലാത്തതുമായ സമീപനം സ്വീകരിക്കാന്‍ എം.എല്‍.എ യോഗത്തില്‍ നിര്‍ദേശം നല്‍കി. വിമുക്തി മിഷ​െൻറ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശദീകരിച്ചു. പട്രോളിങ് ശക്തമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഓണക്കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്താൻ വീണ്ടും യോഗം ചേരുമെന്നും എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.