മൂവാറ്റുപുഴ കോടതി സമുച്ചയത്തിെൻറ നിര്‍മാണം: 1.64-കോടി അനുവദിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴ കോടതി സമുച്ചയത്തി​െൻറ നിർമാണം പൂര്‍ത്തിയാക്കാന്‍ 1.64-കോടി അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. കോടതിയുടെ നാല്, അഞ്ച്, ആറ് നിലകളിലെ ജനലുകള്‍ക്ക് ഷട്ടറുകള്‍, പി.വി.സി വാതിലുകൾ പിടിപ്പിക്കാനും ലിഫ്റ്റ് സ്ഥാപിക്കാനും കോണിക്ക് കൈവരി നിര്‍മിക്കാനും സീലിങ് വര്‍ക്കുകള്‍ക്കുമായി 1.27-കോടി രൂപയും കമ്പ്യൂട്ടര്‍, ഇൻറര്‍നെറ്റ് സംവിധാനം അടക്കം ഇലക്ട്രിക് വര്‍ക്കുകള്‍ക്ക് 37.30-ലക്ഷം രൂപയുമാണ് അനുവദിച്ചത്. പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ വിജിലന്‍സ് കോടതി പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കും. കണ്‍സ്യൂമര്‍ കോടതി അടക്കമുള്ള പുതിയ കോടതികള്‍ മൂവാറ്റുപുഴയിലേക്ക് കൊണ്ടുവരുന്നതിന് പ്രവര്‍ത്തനം ആരംഭിച്ചതായും എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.