നാവിലൂറും ചക്ക രുചിയുമായി ഓണം-ബക്രീദ് വിപണനമേള ആലപ്പുഴ: ചക്ക കേക്ക്-കുക്കീസ്, ചക്കക്കുരു ചമ്മന്തി, ചക്ക ഹൽവ, വരട്ടി, ചക്ക ഉണ്ണിയപ്പം, ചക്ക പപ്പടം, ചക്കക്കുരു ചപ്പാത്തിപ്പൊടി... ഇങ്ങനെ ചക്കയും ചക്കക്കുരുവും നിറഞ്ഞ വിഭവങ്ങൾ ഇനിയുമുണ്ട്. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ തുടങ്ങിയ എസ്.ജി.എസ്.വൈ-കുടുംബശ്രീ ഓണം-ബക്രീദ് വിപണനമേളയിലാണ് ഇൗ രുചി വൈവിധ്യം. ആലപ്പുഴ ആറാട്ടുവഴി സ്നേഹ കുടുംബശ്രീ യൂനിറ്റാണ് ചക്ക-ചക്കക്കുരു രുചിക്കൂട്ട് ഒരുക്കിയത്. ചക്ക മിൽക് പേഡ, ചക്കക്കുരു ചമ്മന്തി, ചക്കക്കുരു ചെമ്മീൻ ചമ്മന്തി, ചക്കത്തിരയുമുണ്ട്. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കുടുംബശ്രീ യൂനിറ്റ് മായംകലരാത്ത മഞ്ഞൾപ്പൊടി അടക്കം നിത്യോപയോഗ ഉൽപന്നങ്ങൾ വിൽപനക്ക് എത്തിച്ചു. പ്രകൃതിദത്ത സഞ്ചികളും ബാഗുമൊരുക്കിയാണ് അവലൂക്കുന്ന് വിപഞ്ചിക കുടുംബശ്രീ യൂനിറ്റ് വ്യത്യസ്തമാകുന്നത്. പേപ്പർ ബാഗ്, ചണ സഞ്ചി, ജൂട്ട് ബിഗ് ഷോപ്പർ, ബാഗുകൾ, തുണി സഞ്ചി തുടങ്ങിയവയുടെ വിപുല േശ്രണി സ്റ്റാളിലുണ്ട്. നാടൻ ഉപ്പേരിയും ഏത്തക്കയുമടക്കം സ്റ്റാളുകളിൽ ലഭ്യമാണ്. കയർ ചവിട്ടി മുതൽ െകാട്ടയും മുറവും ചട്ടിയും കലവും പാള പ്ലേറ്റും പച്ചക്കറി തൈകൾ വരെ മേളയിലൂടെ വാങ്ങാം. വിജീസ് പിക്കിൾസ് സ്റ്റാളിലൂടെ അമ്പഴങ്ങ അച്ചാർ മുതൽ കാരറ്റ്, ബീറ്റ്റൂട്ട് അടക്കം 30 വ്യത്യസ്ത അച്ചാറുകളും ലഭിക്കും. എസ്.ജി.എസ്.വൈ-കുടുംബശ്രീ വിപണനമേള തുടങ്ങി ആലപ്പുഴ: െകാട്ടയും ചട്ടിയും മുറവും കലവുമടക്കം നാടൻ ഉൽപന്നങ്ങളുടെ വിപുലശേഖരവുമായി എസ്.ജി.എസ്.വൈ-ഐ.ആർ.ഡി.പി-കുടുംബശ്രീ ഓണം-ബക്രീദ് വിപണനമേള തുടങ്ങി. ഇ.എം.എസ് സ്റ്റേഡിയത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ ആദ്യവിൽപന നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കൽ, ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.കെ. അശോകൻ, കെ. സുമ, കൗൺസിലർമാരായ സി.എസ്. ഷോളി, ശ്രീജിത്ര, ദാരിദ്യ്രലഘൂകരണ വിഭാഗം േപ്രാജക്ട് ഡയറക്ടർ കെ.ആർ. ദേവദാസ്, ജില്ല പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ ബിൻസ് സി. തോമസ്, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ സുജ ഈപ്പൻ, അസിസ്റ്റൻറ് േപ്രാജക്ട് ഓഫിസർ ആർ. രാധകുമാർ എന്നിവർ സംസാരിച്ചു. സെപ്റ്റംബർ രണ്ടുവരെയാണ് മേള. പാൽ ഗുണനിലവാരം പരിശോധിക്കാൻ സൗജന്യസേവനം ആലപ്പുഴ: ക്ഷീരവികസന വകുപ്പ് ഓണക്കാല പാൽ ഗുണ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ഇ.എം.എസ് സ്റ്റേഡിയത്തിലെ എസ്.ജി.എസ്.വൈ-കുടുംബശ്രീ ഓണം-ബക്രീദ് വിപണനമേളയിൽ ഇൻഫർമേഷൻ സെൻറർ തുറന്നു. പാലിെൻറ ഗുണനിലവാരം സൗജന്യമായി പരിശോധിക്കാൻ ഇവിടെ സൗകര്യമുണ്ട്. പാലിെൻറ ഗുണമേന്മ സംബന്ധിച്ച സംശയദുരീകരണവും നടത്താം. വിവിധയിനം നാടൻ ക്ഷീരോൽപന്നങ്ങളുടെ പ്രദർശനവും ലഘുലേഖകളും വിതരണത്തിനുണ്ട്. ഇൻഫർമേഷൻ സെൻറർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ദലീമ ജോജോ, വികസനസമിതി ചെയർമാൻ കെ.കെ. അശോകൻ, കെ. സുമ, ജ്യോത് മോമ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത് കാരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.