ഓണച്ചന്തകൾ തുടങ്ങി

കൂത്താട്ടുകുളം: കാക്കൂര്‍ സര്‍വിസ് സഹകരണബാങ്ക് കാക്കൂരിലും ഒലിയപ്പുറത്തും മണ്ണത്തൂരും ഓണച്ചന്തകൾ തുടങ്ങി. കാക്കൂരിൽ ആരംഭിച്ച ഓണം വിപണിയുടെ ഉദ്ഘാടനം ബാങ്ക് വൈസ് പ്രസിഡൻറ് അനില്‍ ചെറിയാന്‍ നിര്‍വഹിച്ചു. മണ്ണത്തൂരിൽ തിരുമാറാടി പ്രസിഡൻറ് ഒ.എൻ. വിജയനും ഒലിയപ്പുറത്ത് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പുഷ്പലത രാജുവും ഉദ്ഘാടനം ചെയ്തു. അരിയും പലവ്യഞ്ജന സാധനങ്ങളുമുൾപ്പെടെ 13 ഇനം സബ്സിഡി നിരക്കിൽ വിതരണം തുടങ്ങി. പി.വി. എലിയാസ്, എം.എം. ജോര്‍ജ്, വി.ആര്‍. രാധാകൃഷ്ണന്‍, കെ. മാമച്ചന്‍, ജോയി വണ്ടാനം, സെക്രട്ടറി ഗ്രേസി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.