എ.എം. നസീർ മുസ്​ലിം ലീഗ്​ ജില്ല പ്രസിഡൻറ്​, എച്ച്​. ബഷീർകുട്ടി ജനറൽ സെക്രട്ടറി

ആലപ്പുഴ: മുസ്ലിം ലീഗ് ജില്ല കമ്മിറ്റിയുടെ പ്രസിഡൻറായി എ.എം. നസീറിനെയും ജനറൽ സെക്രട്ടറിയായി അഡ്വ. എച്ച്. ബഷീര്‍കുട്ടിയെയും ട്രഷററായി എ. യഹിയയെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: പി. ഷാഹുല്‍ ഹമീദ് റാവുത്തര്‍, ഇ.വൈ.എം. ഹനീഫ മൗലവി, നസീം ഹരിപ്പാട്, അഡ്വ. എസ്. കബീര്‍ (വൈ. പ്രസി.), എസ്.എ. അബ്ദുല്‍ സലാം ലബ്ബ, അഡ്വ. എ.എ. റസാഖ്, എസ്. നുജുമുദ്ദീന്‍, ബി.എ. ഗഫൂര്‍ (സെക്ര.), എം. ഇസ്മായില്‍ കുഞ്ഞ് മുസ്‌ലിയാര്‍, അഡ്വ. എ. മുഹമ്മദ്, മുഹമ്മദ് കൊച്ചുകളം, എം. സൈഫുദ്ദീന്‍കുഞ്ഞ്, കെ. ഫസല്‍അലിഖാന്‍, പി.കെ. ഫസലുദ്ദീന്‍, എ. ഇര്‍ഷാദ്, ടി.എ. മെഹബൂബ്, ഒ. ഹാരിസ് അണ്ടോളില്‍, എ. യഹിയ (സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍). പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട എ.എം. നസീർ എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി, യൂത്ത്ലീഗ് ജില്ല പ്രസിഡൻറ്, സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നഗരസഭയിൽ ദീർഘകാലം കൗൺസിലറായും നഗരസഭ വൈസ് ചെയർമാനുമായും പ്രവർത്തിച്ചു. ആലപ്പുഴ നഗരത്തിലെ മഹല്ലുകളുടെ കേന്ദ്രീകൃത സംഘടനയായ ലജനത്തുൽ മുഹമ്മദിയ്യ പ്രസിഡൻറായും ലജനത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്കൂളി​െൻറ മാനേജരായും പ്രവർത്തിച്ചുവരുന്നു. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. എച്ച്. ബഷീർകുട്ടി എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറ്, ജില്ല പ്രസിഡൻറ്, യൂത്ത്‌ലീഗ് ജില്ല ജനറല്‍ സെക്രട്ടറി, കേരള യൂനിവേഴ്‌സിറ്റി യൂനിയന്‍ എക്‌സിക്യൂട്ടിവ് അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കൗണ്‍സില്‍ യോഗത്തില്‍ എം. ഇസ്മായില്‍ കുഞ്ഞ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. സമിതി അംഗങ്ങളായ സി.വി.എം. വാണിമേല്‍, വി.എസ്. അജ്മല്‍ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എ.എം. നസീര്‍ സ്വാഗതവും എച്ച്. ബഷീര്‍കുട്ടി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.