മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വദേശികളായ യുവ ചലച്ചിത്രപ്രതിഭകളുടെ കൂട്ടായ്മയില്‍ പിറവിയെടുത്ത 'കരിഞ്ചാത്തൻ' ഹ്രസ്വചിത്രത്തിെൻറ അണിയറപ്രവര്‍ത്തകരെ മൂവാറ്റുപുഴ ഫിലിം സൊസൈറ്റി ആദരിച്ചു. സംവിധായകന്‍ കൃഷ്ണേന്ദു കലേഷ്, കാമറമാന്‍ അനു ഭാസ്കര്‍, എഡിറ്റര്‍ കിരണ്‍ദാസ്, അഭിനേതാക്കളായ നിതിന്‍ ജോര്‍ജ്, പ്രവീണ്‍ കുമാര്‍ എന്നിവരെയാണ് മേള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചത്. കിരണ്‍ ദാസ് 'തൊണ്ടിമുതലും ദൃക്സാക്ഷിയും' ചിത്രത്തിെൻറ എഡിറ്റര്‍കൂടിയായാണ്. ഒരു ചാത്തനെ വകവരുത്താന്‍ വരുന്ന രണ്ടുപേരും അവിടെ അപ്രതീക്ഷിതമായി നടക്കുന്ന സംഭവവികാസങ്ങളും ആക്ഷേപഹാസ്യരൂപേണ പറയുന്ന ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് 'കരിഞ്ചാത്തന്‍'. മൂവാറ്റുപുഴ പരിസരത്തെ ഒരു കൊച്ചുവീട്ടില്‍ ആറുദിവസം കൊണ്ടാണ് ചിത്രീകരിച്ചത്. ചിത്രത്തിെൻറ അണിയറയില്‍ പങ്കെടുത്തവരെല്ലാം മൂവാറ്റുപുഴക്കാരും സിനിമപ്രവര്‍ത്തകരും സഹപാഠികളും സുഹൃത്തുക്കളുമാണ്. രണ്ട് അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പങ്കെടുക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്ത ഈ കൊച്ചുചിത്രം തൃശൂരില്‍ നടന്ന വിബ്ജിയോര്‍ ചലച്ചിത്രോത്സവത്തിലാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശിപ്പിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സുവര്‍ണചകോരം നേടിയ മുഹമ്മദ് ദിയാബ് സംവിധാനം ചെയ്ത 'ക്ലാഷ്' ചിത്രം ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിച്ചു. കേരള ചലച്ചിത്ര അക്കാദമി, ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ -കേരളം, മേള എന്നിവരുടെ സഹകരണത്തോടെയാണ് മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രദര്‍ശനം സംഘടിപ്പിച്ചത്. ചടങ്ങിൽ മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡൻറ് പ്രകാശ് ശ്രീധര്‍ അധ്യക്ഷത വഹിച്ചു. സംവിധായകന്‍ കൃഷ്ണേന്ദു കലേഷ്, മേള സെക്രട്ടറി പി.എം. ഏലിയാസ്, എസ്. മോഹന്‍ദാസ്, അഡ്വ. ബി. അനില്‍, കെ.ആര്‍. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.