മൂവാറ്റുപുഴ: മൂവാറ്റുപുഴ കുമാരനാശാൻ പബ്ലിക് െലെബ്രറിയുെടയും കൂത്താട്ടുകുളം ശ്രീധരീയം ആയുർവേദിക് ഐ ഹോസ്പിറ്റൽ റിസർച് സെൻററിെൻറയും ആഭിമുഖ്യത്തിൽ . മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന നേത്ര പരിശോധന ക്യാമ്പിെൻറ ഉദ്ഘാടനം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ വി.കെ. നാരായണൻ നിർവഹിച്ചു. മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സിന്ധു ഷൈജു സ്വാഗതവും സെക്രട്ടറി രജീഷ് ഗോപിനാഥ് നന്ദിയും പറഞ്ഞു. നൂറോളം പേർ കണ്ണുപരിശോധന നടത്തി. ഇവർക്ക് സൗജന്യമരുന്നും നൽകി. സ്നേഹസംഗമം മൂവാറ്റുപുഴ: എൻ.ജി.ഒ യൂനിയൻ മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് സ്നേഹസംഗമം സംഘടിപ്പിച്ചു. മൂവാറ്റുപുഴ അർബൻ ബാങ്ക് ഹാളിൽ നടന്ന സംഗമം കവയിത്രി സിന്ധു ഉല്ലാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിൻറ് കെ.കെ. പുഷ്പ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. മുനീർ സ്വാഗതം പറഞ്ഞു. െലെബ്രറി കൗൺസിൽ ജില്ല ജോയൻറ് സെക്രട്ടറി സി.കെ. ഉണ്ണി ഓണസന്ദേശം നൽകി. എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. സതീശൻ, ജില്ല െവെസ് പ്രസിഡൻറ് പി.എൻ. ഷീല, ജില്ല കമ്മിറ്റി അംഗം ടി.എം. സജീവ്, കെ.കെ. സുശീല എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബാംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.