മൂവാറ്റുപുഴ: ഫ്ലക്സ്ബോർഡുകൾ കാൽനടക്കാർക്കടക്കം ഭീഷണിയായ സാഹചര്യത്തിൽ ബോർഡുകൾ കീറി പ്രതിഷേധം. നഗരത്തിലെ മീഡിയനുകളിലും ഫുട്പാത്തുകളിലും അപകടം വിതക്കുന്ന ബോർഡുകളാണ് ഒറ്റയാൾ സമരനായകനായ ഓട്ടോ ഡ്രൈവർ എം.ജെ. ഷാജി കീറിയത്. നടപടി സ്വീകരിക്കാത്ത നഗരസഭ അധികൃതരുടെ നടപടിക്കെതിരെയായിരുന്നു പ്രതിഷേധ സമരം. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന നിരവധി ബോർഡുകൾ കീറിക്കളഞ്ഞു. ഫ്ലക്സ് ബോർഡുകൾ ഭീഷണി ഉയർത്തുെന്നന്ന് ചൂണ്ടിക്കാട്ടി പലവട്ടം സമരവും പരാതിയും നൽകിയിരുെന്നങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞദിവസം റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധിക ഫ്ലക്സ് ബോർഡിെൻറ മറവുമൂലം വാഹനം വരുന്നത് കാണാതെ അപകടത്തിൽപെട്ട സംഭവവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.