നഗരസഭയില്‍ വയോജനങ്ങള്‍ക്ക്​ ഓണാഘോഷവും വിരുന്നും നടത്തി

മൂവാറ്റുപുഴ: നഗരസഭയുടെയും സാമൂഹിക സുരക്ഷ മിഷ​െൻറയും ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്ക് ഓണാഘോഷവും ഓണവിരുന്നും നടത്തി. നഗരസഭ പ്രദേശത്തെ മുഴുവന്‍ വയോജനങ്ങളെയും പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ്‌ചെയര്‍മാന്‍ പി.കെ. ബാബുരാജ് അധ്യക്ഷത വഹിച്ചു. രാഷ്ട്രപപതിയുടെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് ലഭിച്ച പി.എസ്. കരുണാകരന്‍ നായരെ മൂവാറ്റുപുഴ ആര്‍.ഡി.ഒ എസ്. ഷാജഹാന്‍ പൊന്നാട അണിയിച്ചു. സാമൂഹിക സുരക്ഷ മിഷന്‍ കോഒാഡിനേറ്റര്‍ റെന്നി ജോര്‍ജ് വിഷയാവതരണം നടത്തി. എം.എ. സഹീര്‍, ഉമാമത്ത് സലീം, രാജി ദിലീപ്, സി.എം. സീതി, പ്രമീള ഗിരീഷ് കുമാര്‍, കൗണ്‍സിലര്‍മാരായ കെ.എ. അബ്ദുല്‍ സലാം, സി.എം. ഷുക്കൂര്‍, പി. പ്രേംചന്ദ്, ബിന്ദു സുരേഷ്‌കുമാര്‍, സെലിന്‍ ജോര്‍ജ്, പി.വൈ. നൂറുദ്ദീന്‍, ബിനീഷ് കുമാര്‍, ഷിജി തങ്കപ്പന്‍, പി.എസ്. വിജയകുമാര്‍, ജിനു ആൻറണി, ജയ്‌സണ്‍ തോട്ടത്തില്‍, സുമിഷ നൗഷാദ്, ഷൈലജ അശോകന്‍, നഗരസഭ സെക്രട്ടറി വി.പി. ഷിബു, സി.ഡി.എസ് ചെയര്‍പേഴ്‌സൻ നജ്‌ല ഷാജി, സി.ഡി.പി.ഒ സൗമ്യ എം. ജോസഫ്, വയോമിത്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.ജോര്‍ജ് വര്‍ഗീസ്, നിര്‍മല കോളജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ നിബു തോംസണ്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് വയോജനങ്ങളുടെയും വിദ്യാർഥികളുടെയും മുതിര്‍ന്നവരുടെയും തിരുവാതിര, ഓണപ്പാട്ട്, നാടന്‍ പാട്ട്, സിനിമാറ്റിക് ഡാന്‍സ്, മിമിക്രി, വഞ്ചിപ്പാട്ട്, കസേരകളി, മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും ഓണസദ്യയും സമ്മാനങ്ങളും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.