ഇന്‍ഫോ പാര്‍ക്ക് പോലീസ് സ്‌റ്റേഷന്‍ ഉടൻ ^ലോക്‌നാഥ് ബെഹ്‌റ

ഇന്‍ഫോ പാര്‍ക്ക് പോലീസ് സ്‌റ്റേഷന്‍ ഉടൻ -ലോക്‌നാഥ് ബെഹ്‌റ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടൽ ലക്ഷ്യം കൊച്ചി: വര്‍ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാൻ ഇന്‍ഫോ പാര്‍ക്ക് പൊലീസ് സ്‌റ്റേഷന്‍ സജ്ജീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതിനായി രണ്ടര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്‌റ്റേഷൻ പുതിയ കെട്ടിടത്തി​െൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള എല്ലാ സംവിധാനങ്ങളുമുള്ള സ്റ്റേഷനാവും ഇന്‍ഫോ പാർക്കിലേത്. രാത്രിയിലും സ്ത്രീകള്‍ക്ക് പേടി കൂടാതെ സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തില്‍ സുരക്ഷ സംവിധാനങ്ങള്‍ മാറണം. ഇതിനുള്ള പ്രവര്‍ത്തനങ്ങളാണ് പൊലീസ് നടത്തുന്നത്. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന അവബോധം സൃഷ്ടിക്കാനായി ബോധവത്കരണം നടത്തുമെന്നും ഡി.ജി.പി പറഞ്ഞു. ടൗണ്‍ പൊലീസ് സ്‌റ്റേഷനുകള്‍ സിറ്റി പൊലീസ് സ്‌റ്റേഷനുകളാക്കി ഉയര്‍ത്തണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഗുണകരമാണ്. ഈ വിഷയം പരിശോധിക്കും. നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ആത്മവിശ്വാസത്തിലാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയ്ക്ക് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപി​െൻറ ജാമ്യാപേക്ഷയുടെ കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്താനാവില്ല. ജയിലില്‍നിന്ന് ഭീഷണിപ്പെടുത്തിയതായി ദിലീപ് തനിക്ക് പിറ്റേ ദിവസംത്തന്നെ സന്ദേശമയച്ചിരുന്നു. എന്നാല്‍, അതൊരു പരാതിയായി കണക്കാക്കാനാവിെല്ലന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.